സഹായം Reading Problems? Click here


ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

നേച്ചർ ക്ലബ്ബ് 2017-18

നേച്ചർ ക്ലബ്ബിന്റെ രൂപീകരണം 01-06-17 ൽ നടന്നു. ടീച്ചർ ഇൻ ചാർജ് -രാജി ആർ

സെക്രട്ടറി  -അശ്വിൻ റ്റി സന്തോഷ് , ജോയിന്റ് സെക്രട്ടറി -അനുശ്രീ സജൻ എന്നിവരെ തിരെഞ്ഞെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കാളികളാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചു. 
         പരിസ്ഥിതി സൗഹൃദ സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ജൂൺ 5ന് പരിസ്ഥിതി ദിനം ആചരിച്ചു. പഞ്ചായത്തിലെ മികച്ച കർഷകനുളള അവാർഡു നേടിയ ശ്രീ . ജനാർദ്ദനൻ മുഖ്യ അതിഥിയായി എത്തുകയും ഫലസമൃദ്ധിയുടെ ഭാഗമായുളള—ഒരു കുട്ടിയ്ക്ക് ഒരു മരം എന്ന പദ്ധതിയുടെ ഉദ്ഘാടനം മരം നട്ട നിർവഹിക്കുകയും ചെയ്തു. ഇദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികൾ പരിസ്ഥിതി ഗാനം ആലപിച്ചു. മുരളി സാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പരിസരത്ത് പരമാവധി മരങ്ങൾ വെച്ചു പിടിപ്പിച്ചു.
        വീടിനേയും സ്കൂളിനേയും പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് സംരക്ഷിമെന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. സ്കൂളിന്റെയും വീടിന്റെയും പരിസരത്തുനിന്ന് പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യാനും ,അങ്ങനെ കൊതുകുജന്യരോഗങ്ങളെ അകറ്റി നിർത്തുമെന്നും ഇതിനായി ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ ചെലവഴിക്കുമെന്നും കുട്ടികൾ തീരുമാനമെടുത്തു. 
       
         ക്ലബ്ബ് അംഗങ്ങൾ പരസ്പരം പച്ചക്കറി വിത്തുകൾ കൈമാറി . വീടുകളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുവാനും ഇങ്ങനെ കിട്ടുന്ന പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉപയോഗിക്കുവാനും തീരുമാനിച്ചു.