ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 16 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33021 (സംവാദം | സംഭാവനകൾ) (' ""ഐ .ടി ക്ലബ്ബ്"" |SITC...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                        ""ഐ .ടി ക്ലബ്ബ്""

|SITC ശ്രീമതി കെ ജി ലേഖടീച്ചറിന്റെയും JSITC ശ്രീമതി എ അഞ്ജലി ടീച്ചറിന്റെയും നേതൃത്വത്തില്‍ ജൂണ്‍ 15ന് ഐ .ടി ക്ലബ്ബ് രൂപീകരിച്ചു. SSITC യായി 8ാം സ്റ്റാന്‍ഡേര്‍ഡിലെ മാസ്റ്റര്‍ അഭിഷേക് ബിനുവിനേയും JSSITC യായി 9ാം സ്റ്റാന്‍ഡേര്‍ഡിലെ കുമാരി വിജയകൃഷ്ണനേയും തിരെഞ്ഞെടുത്തു. കുട്ടിക്കൂട്ടം പദ്ധതിയില്‍ നമ്മുടെ സ്കൂളിലെ 44 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. ജൂലൈ 24,25,26 തീയതികളില്‍ കുട്ടിക്കൂട്ടത്തിന് പ്രത്യേക പരിശീലനം നല്‍കുകയും അതാത് ദിവസങ്ങളില്‍ അറ്റന്‍ഡന്‍സ് , ഓണ്‍ലൈനില്‍ മാര്‍ക്കു ചെയ്യുകയും ചെയ്തു. തിങ്കള്‍ ,ചൊവ്വാ , വെള്ളി ദിവസങ്ങളി‍ല്‍ 3.30 മുതല്‍ 4.30 വരെ സ്കൂളില്‍ പരിശീലനം നല്‍കുന്നു. മറ്റു ദിവസങ്ങളില്‍ ഉച്ചയ്ക്കും ഫ്രീ പീരിയഡുകളിലും കുട്ടികള്‍ക്ക് ചെയ്തു നോക്കുവാന്‍ അവസരം നല്‍കുന്നു. മലയാളം ടൈപ്പിങ്ങിലും ചിത്രരചനയിലും മികവു പുലര്‍ത്തുന്നു. മറ്റു കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നു.