സഹായം Reading Problems? Click here


ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഐ .ടി ക്ലബ്ബ്

 SITC  ശ്രീമതി കെ ജി ലേഖടീച്ചറിന്റെയും  JSITC ശ്രീമതി എ അഞ്ജലി ടീച്ചറിന്റെയും നേതൃത്വത്തിൽ ജൂൺ 15ന്   ഐ .ടി ക്ലബ്ബ് രൂപീകരിച്ചു. SSITC യായി 8ാം സ്റ്റാൻഡേർഡിലെ മാസ്റ്റർ അഭിഷേക് ബിനുവിനേയും  JSSITC യായി 9ാം സ്റ്റാൻഡേർഡിലെ കുമാരി വിജയകൃഷ്ണനേയും തിരെഞ്ഞെടുത്തു. കുട്ടിക്കൂട്ടം പദ്ധതിയിൽ നമ്മുടെ സ്കൂളിലെ 44 കുട്ടികൾ രജിസ്റ്റർ ചെയ്തു. ജൂലൈ 24,25,26 തീയതികളിൽ കുട്ടിക്കൂട്ടത്തിന് പ്രത്യേക പരിശീലനം നൽകുകയും അതാത് ദിവസങ്ങളിൽ അറ്റൻഡൻസ് , ഓൺലൈനിൽ മാർക്കു ചെയ്യുകയും ചെയ്തു. 
     തിങ്കൾ ,ചൊവ്വാ , വെള്ളി ദിവസങ്ങളി‍ൽ 3.30 മുതൽ 4.30 വരെ സ്കൂളിൽ പരിശീലനം നൽകുന്നു. മറ്റു ദിവസങ്ങളിൽ ഉച്ചയ്ക്കും ഫ്രീ പീരിയഡുകളിലും കുട്ടികൾക്ക് ചെയ്തു നോക്കുവാൻ അവസരം നൽകുന്നു. മലയാളം ടൈപ്പിങ്ങിലും ചിത്രരചനയിലും മികവു പുലർത്തുന്നു. മറ്റു കുട്ടികൾക്കും പരിശീലനം നൽകുന്നു.