ആർ.സി.യു.പി.എസ് എടത്തിരിത്തി

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24556 (സംവാദം | സംഭാവനകൾ) (tiruthal)
ആർ.സി.യു.പി.എസ് എടത്തിരിത്തി
വിലാസം
എടത്തിരുത്തി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201724556





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പുഴകളും, നെൽപാടങ്ങളും, തെങ്ങിൻ തോപ്പുകളും നിറഞ്ഞ എടത്തിരുത്തി ഗ്രാമത്തിലെ  ജനങ്ങളെ സാമൂഹികവും ,സാംസ്കാരികവും രാഷ്ട്രിയവുമായ  രംഗങ്ങളിൽ  ഏറെ  ഉയരങ്ങളിലെത്തിക്കുന്നതിൽ  പ്രധാന പങ്കുവഹിച്ച   വിദ്യാലയമാണ്  ആർ.സി.യു. പി സ്കൂൾ .   വിദ്യാഭ്യാസത്തിനുള്ള   ജനങ്ങളുടെ മുറവിളികളുടെ    ആദ്യ കാലഘട്ടത്തിൽ  തന്നെ എടത്തിരുത്തി പള്ളിയോടനുബന്ധിച്ച് 1888 ൽ  എടത്തിരുത്തി  ആർ സി എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം  അന്നു മുതൽ  ജാതിമത ഭേതമന്യേ  ഏവർക്കും  മുന്നിൽ  അറിവിൻെറ നിറകുടമായി തുളുമ്പി നിൽക്കുന്നു.
                                                                  ഈ  വിദ്യാലയത്തിൽ നിന്ന് അറിവിന്റെ വെളിച്ചം ആദ്യം നുകർന്നത്  കോലാന്ത്ര വേലപ്പൻ  മകൻ മാമുണ്ണിയും,കാട്ടൂർ വടക്കുമുറി കൃഷ്ണൻ മകൾ കല്യാണിയുമാണ് . 1906ൽ ഈ വിദ്യാലയത്തിന് അഞ്ചാം തരം വരെയുള്ള അംഗീകാരം ലഭിച്ചു. 1951 നവംബർ22 മുതൽ മാനേജർ ആയിരുന്ന റവ.ഫാ.തോമസ് മാളിയേക്കലിന്റേയും അധ്യാപകരുടേയും നാട്ടുകാരുടേയും കഠിന പ്രയത്നഫലമായി 1955 സെപ്റ്റംബർ 30 ന് യു.പി സ്കൂളായി ഉയർന്നു.

ഭൗതികസൗകര്യങ്ങള്‍

അടച്ചുറപ്പുള്ള വിദ്യാലയം , കുട്ടികളുടെ പാർക്ക് , ശുദ്ധജലം , ഗ്രൗണ്ട് , ചുറ്റുമതിൽ , മികച്ച ടോയ് ലറ്റ് സൗകര്യങ്ങൾ ടൈലിട്ടു വൃത്തിയാക്കിയ അടുക്കള പെൺ സൗഹൃദ ടോയ് ലറ്റ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട്, കബ്ബ് , കാർഷിക ക്ലബ്ബ് , കലാകായിക പ്രവർത്തനങ്ങൾ , ഹെൽത്ത് ക്ലബ് , എകോ ക്ലബ്ബ് . ക്വിസ് ക്ലബ്ബ്

മുന്‍ സാരഥികള്‍

വി.ഐ. ജോസഫ് ,സുന്ദര മേനോൻ , പിയൂസ്.ടി. എൽ , കെ.എൽ. കൊച്ചുവർക്കി , എ.ടി. സെലിൻ , എം.കെ ലളിത , സി.കെ എൽസി , സി.ജെ. ത്രേസ്യാമ .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി=={{#multimaps:10.3774,76.1378|zoom=15}}