ആർ.എ.കെ.എം.എ.യു.പി.എസ്/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉണ്ടായിരുന്നതും സമ്പന്നവുമായ ചൈനയിലെ" വുഹാൻ " എന്ന സ്ഥലത്താണ് കൊറോണ വൈറസ് ഉണ്ടായത്.ഒരു ദിവസം ഒരാൾ കഠിനമായ തൊണ്ടവേദന ,പനി ,ചുമ എന്നിവ കാരണം ഡോക്ടറെ കണ്ടു .ഈ സമയം വുഹാൻ മുഴുവൻ ഈ രോഗം വ്യാപിച്ചു .വൈറസ് മൂലമാണ് ഈ രോഗം പടരുന്നതെന്ന് ഡോക്ടർ കണ്ടുപിടിച്ചു. ആ വാർത്ത ചൈന യിൽ അറിഞ്ഞപ്പോയെക്കും ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഈ വാർത്ത എത്തി .അങ്ങനെ ഇന്ത്യയിലുമെത്തി ആ വാർത്ത .മറ്റു രാഷ്ട്രങ്ങളിലുള്ളവർ ഈ രോഗം തങ്ങളുടെ രാജ്യത്തേക്ക് എത്തുകയില്ലെന്നവർ കരുതി എന്നാൽ ഈ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും എത്തുകയും വ്യാപിക്കുകയും ചെയ്തു . അതിനിടയ്ക് ചൈനയിലുള്ള ഇന്ത്യക്കാരെയും പ്രത്യേകിച്ച് മലയാളികളെയും നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു . അവിടെ നിന്നും വന്ന മലയാളികളിൽ നിന്നും കേരളത്തിലും കൊറോണ എത്തി .കേരള സർക്കാരും ആരോഗ്യ വകുപ്പും അവസരോചിതമായി പ്രവർത്തിച്ചതിനാൽ കൊറോണ വൈറസ് വ്യാപനം തടയുവാൻ സാധിച്ചു .