ആനപ്രമ്പാൽ നോർത്ത് എം ടി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഈ സ്കൂളിൽ  ഉള്ളത് . കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. നീരേററുപുറം ജംഗ്ഷനിൽ നിന്നും 1.4KM അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1.6KM പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . 1876 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നുനല്കികൊണ്ടിരിക്കുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആനപ്രമ്പാൽ നോർത്ത് എം ടി എൽ പി എസ്
പ്രമാണം:Anmtlps/46317 .2.resized.jpg
വിലാസം
നീരേറ്റുപുറം

നീരേറ്റുപുറം
,
നീരേറ്റുപുറം പി.ഒ.
,
689571
സ്ഥാപിതം01 - 06 - 1876
വിവരങ്ങൾ
ഫോൺ0477 2219991
ഇമെയിൽanmtlps123@gmail.com
കോഡുകൾ
സ്കൂൾ കോഡ്46317 (സമേതം)
യുഡൈസ് കോഡ്32110900305
വിക്കിഡാറ്റQ87479646
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി ജോർജ്
പി.ടി.എ. പ്രസിഡണ്ട്സുനിത സുബാഷ്
എം.പി.ടി.എ. പ്രസിഡണ്ട്ജിജി രാജു
അവസാനം തിരുത്തിയത്
22-01-202246317


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

         ആനപ്രമ്പാൽ  വടക്ക്  ശാസ്താങ്കൽ അമ്പലത്തിന്  സമീപം 1876 -ൽ രണ്ടു ക്ലാസോടു കൂടിയ ഒരു കളരിയായി ഈ സരസ്വതി മന്ദിരം രൂപമെടുത്തു. 1880 മുതലാണ്  ബഹുമാനപ്പെട്ട ഗവൺമെന്റിൽ നിന്നും ധനസഹായം ലഭിക്കാൻ തുടങ്ങിയത് . അവിടെനിന്നും തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ ഇടവകക്കാർ, മുണ്ടയ്ക്കൽ ശങ്കരപ്പണിക്കരുടെയും മറ്റും സഹായത്താൽ മുണ്ടയ്ക്കൽ പറമ്പിൽ രണ്ടു മുറിയ്ക്കുള്ള ഒരു ചെറിയ കെട്ടിടം ഉണ്ടാക്കി അവിടെ പഠനം നടത്തി . അതിനു ശേഷം റ്റി.എം.റ്റി. ഹൈസ്കൂൾ  കോംബൗണ്ടിൽ നാലു മുറികളുള്ള ഒരു ഷെഡ് ഉണ്ടാക്കി ക്ലാസുകൾ നടത്തി.  1957-ൽ ഗവൺമെൻറ് ഉത്തരവു അനുസരിച്ചു ആനപ്രമ്പാൽ നോർത്ത് എം.റ്റി.എൽ.പി സ്‌കൂൾ എന്ന പേരിൽ ഈ സ്‌കൂൾ എയ്ഡഡ് പ്രൈമറി ആയി .
  

.......................

ഭൗതികസൗകര്യങ്ങൾ

0.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1കെട്ടിടത്തിലായി 5ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിത്തോട്ടം നിർമ്മാണം നടത്തി. ലഘുപരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നു.

മാത്‍സ് ക്ലബ്ബ്

വിദ്യാർഥികൾക്ക് ഗണിതം മധുരം ആക്കുന്ന വിധത്തിലുള്ള പല പ്രവർത്തനങ്ങളും ക്ലബിലൂടെ നടത്തപ്പെടുന്നു ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വീട്ടിൽ ഒരു ഗണിത ലാബ് എന്ന പ്രവർത്തനത്തിന് വേണ്ടി ശില്പശാലകൾ രക്ഷകർത്താക്കൾക്ക് വേണ്ടി നടത്തപ്പെടുന്നു. ഗണിതമാഗസിനുകൾ തയ്യാറാക്കുക, ഗണിതോത്സവം നടത്തുക, എന്നിവ നടത്തപ്പെടുന്നു. ഗണിത ദിനാഘോഷം വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളോടെ നടത്തപ്പെടുന്നു. കുട്ടികളിൽ "ഗണിതം മധുരം" എന്ന അവബോധം സൃഷ്ടിക്കുന്നു. ഗണിത ക്ലബ്ബിൻറെ പ്രവർത്തനഫലമായി ഗണിത മേളകൾ നടത്തപ്പെടുന്നു ഇതിൽ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ട നിർമ്മിച്ച നിർമ്മിതികളുടെ പ്രദർശനവും നടത്തപ്പെടുന്നു. ഗണിത ക്ലബ്ബ് വളരെ കാര്യക്ഷമതയോടെ പ്രവർത്തനങ്ങൾ തുടരുന്നു...

ആര്ട്ട് ക്ലബ്ബ്

വർക്ക് എക്സ്പീരിയൻസ്

ഇംഗ്ലീഷ് ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യവേദി.

വിദ്യാരംഗം ക്ലബ് സെക്രട്ടറിയായി  കുമാരി.ഗായത്രി വിജയൻ പ്രവർത്തിക്കുന്നു. കോവിഡ് കാലത്ത് ഓൺലൈനായി ക്ലബ് മീറ്റിംഗുകൾ നടത്തിയിരുന്നു. സ്കൂൾ തുറന്നതിനു ശേഷം ഓഫ് ലൈനായി മീറ്റിംഗുകൾ പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുന്നു.  കുട്ടിക്കവിതകൾ, കഥകൾ,പ്രസംഗം ,അക്ഷരപ്പാട്ടുകൾ ഇവ കുട്ടികൾ അവതരി പ്പിക്കുന്നു..

ഐ.റ്റി ക്ലബ്ബ്

സ്മാർട്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. എല്ലാ കുട്ടികൾക്കും കമ്പ്യുട്ടർ പരിശീലനം നൽകുന്നു. ഓഡിയോ വീഡിയോ ക്ലാസുകളിലൂടെ ക്ലാസുകൾ കൂടുതൽ സജീവമാക്കുന്നു.

സേഫ്‌റ്റി ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമം പേര് എന്നു മുതൽ എന്നു വരെ ചിത്രം
1 ജെസ്സി ജോർജ് 2019 തുടരുന്നു
2 സാറാമ്മ .റ്റി 2017 2019
3 മാത്യു റ്റി .കെ 2011 2017
4 കുഞ്ഞമ്മ എം.ഐ 2010 2011
5 മാത്യു റ്റി .കെ 2002 2010
6 എൻ.ജി മേരിക്കുട്ടി 2001 2002

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.3735169, 76.5121094 | width=800px | zoom=16 }} ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 31KM കിഴക്ക് നീരേററുപുറം ജംഗ്ഷനിൽ നിന്നും 1.4KM അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1.6KM പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . ഗൂഗിൾ ലൊക്കേഷൻ : 9°22'24.7"N 76°30'43.6"E

"