അസംപ്ഷൻ യു പി എസ് ബത്തേരി/ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:57, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15380 (സംവാദം | സംഭാവനകൾ) (→‎ഹെൽത്ത് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹെൽത്ത് ക്ലബ്

2021 - 2022

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്കൂൾ ഹെൽത്ത് ക്ലബ് രൂപീകരിച്ചു. കൺവീനർമാരായി സ്നോജ വി.എം ഷൈസി അബ്രഹാം എന്നീ അധ്യാപകരെ തിരഞ്ഞെടുത്തു. റോസ എ.സി, വിജി കെ യു, സിസ്റ്റർ ഷീബ, ജിൻസി ജോൺ, ലിൻഷ വർഗ്ഗീസ്, ജ്യോത്സന ജോൺ എന്നീ അധ്യാപകരെ ഹെൽത്ത് ക്ലബ്ബിൻറെ അംഗങ്ങളായി തെരഞ്ഞെടുത്തു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിന്റെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും വിദ്യാലയത്തിന് വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ അടങ്ങിയ പോസ്റ്ററുകൾ സ്ഥാപിക്കുകയും ചെയ്തു. സ്കൂളിലേക്ക് ആവശ്യമായ സാനിറ്റൈസർ, മാസ്ക്, ഫസ്റ്റ് എയ്ഡ് തുടങ്ങിയ അവശ്യ വസ്തുക്കൾ സജ്ജീകരിച്ചു. കുട്ടികൾ സ്കൂളിൽ എത്തിയതു മുതൽ എല്ലാ ദിവസവും കൈകൾ അണുവിമുക്തമാക്കുകയും ശരീരോഷ്മാവ് പരിശോധിച്ചു ക്ലാസിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. കുട്ടികൾ ക്ലാസ്സിൽ സാമൂഹിക അകലം പാലിക്കുന്നതിന് അധ്യാപകർ പ്രത്യേകമായി ശ്രദ്ധ ചെലുത്തി. സ്കൂളിൽ വന്നതിനുശേഷം കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ മാറ്റിയിരിക്കുന്നതിന് സിക്ക് റും സജ്ജമാക്കി. ശാരിക ബുദ്ധിമുട്ടുകൾ ഉള്ള കുട്ടികളുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ആരോഗ്യ രജിസ്റ്റർ തയ്യാറാക്കി.

2019-20

2019-20 വർഷത്തെ ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നു.വിദ്യാലയത്തിലെ ശുചീകരണ പ്രവർത്തനങ്ങളിലും ആരോഗ്യ ബോധവത്ക്കരണ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ് വോളന്റീയർമാർ ക്രിയാത്മക ഇടപെടലുകൾ നടത്തുന്നു