ഗവ യു പി എസ്സ് വഞ്ചിയൂർ
| ഗവ യു പി എസ്സ് വഞ്ചിയൂർ | |
|---|---|
| വിലാസം | |
വഞ്ചിയൂർ 695102 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1903 |
| വിവരങ്ങൾ | |
| ഫോൺ | 04702677577 |
| ഇമെയിൽ | vanchiyoorups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42439 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പുഷ്കല ഡി കെ |
| അവസാനം തിരുത്തിയത് | |
| 25-09-2020 | 42439 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തിരുവനതപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വഞ്ചിയൂർ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവെൺമെന്റ് റ്വിദ്യാലയമാണ് ഗവെൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ, വഞ്ചിയൂർ . വഞ്ചിയൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1903 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന വഞ്ചിയൂർ ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെ 375 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ചരിത്രം
1903 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രി.ചെപ്പള്ളിയിൽ കൃഷ്ണനാശാനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ചിൽബോധധായിനി എന്നായിരുന്നു ആദ്യ നാമം. ഈ വിദ്യാലയത്തിൻറ ആദ്യ പ്രഥമാധ്യാപകൻ ശ്രി.മാധവൻ സാർ ആയിരുന്നു. ആദ്യമായി ചേർന്ന കുട്ടി ശ്രിമാൻ പി.മാധവൻറ മകൻ ശ്രി.എം.ഗോപാലനാണ്. ഡോ.പ്രശാന്തൻ, ഡോ.ഭാസി, ഡോ.വിജയകുമാരി, ശ്രി.ശ്രീനിവാസൻ.ഐ.എ.എസ്,ആർട്ടിസ്റ്റ് ശ്രി.സുരേന്ദ്രൻ നായർ, ശ്രി.ജെ ആർ.പ്രസാദ്,ശ്രി.കുഞ്ഞുകൃഷ്ണൻ,ശ്രി.രവീന്ദ്രൻ.ഐ.പി.എസ് തുടങ്ങിയ പ്രശസ്ത വ്യക്തികൾ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7209776,76.8300426| zoom=12 }}