പി.എം.വി.എൽ.പി.എസ്. പെരിങ്ങര
ദൃശ്യരൂപം
| പി.എം.വി.എൽ.പി.എസ്. പെരിങ്ങര | |
|---|---|
| വിലാസം | |
പെരിങ്ങര പി.എം.വി.എൽ.പി.എസ്. പെരിങ്ങര, തിരുവല്ല , 689108 | |
| സ്ഥാപിതം | 22 - 05 - 1935 |
| വിവരങ്ങൾ | |
| ഫോൺ | 9497617116 |
| ഇമെയിൽ | pmvlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37231 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എൻ.ആർ.ശോഭാകുമാരി |
| അവസാനം തിരുത്തിയത് | |
| 24-09-2020 | 37231 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന പെരിങ്ങരയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളെ ഉയർത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശത്തോടുകൂടി 1935-ൽ ആരംഭിച്ച പ്രൈമറി വിദ്യാലയമാണ് പി എം വി എൽ പി എസ്സ്. പ്രിൻസ് മാർത്താണ്ഡവർമ്മ വിദ്യാലയത്തിന്റെ സ്ഥാപകൻ പെരിങ്ങര ഇളമൺ മനക്കൽ ബ്രഹ്മശ്രീ വി പി കൃഷ്ണൻ നമ്പൂതിരി അവർകളാണ്. ഒരേ സമയം യാഥാസ്ഥിതികനും ഉല്പതിഷ്ണുവുമായിരുന്ന അദ്ദേഹത്തിന്റെ കഠിനശ്രമത്തിന്റെ ഫലമായാണ് അന്ന് സ്കൂളിന് അംഗീകാരം ലഭിച്ചത്. ബ്രാഹ്മണ സമുദായത്തിലെ പെൺകുട്ടികളെ സ്കൂളുകളിൽ അയച്ച് പഠിപ്പിക്കുന്നതിന് തടസ്സം നിന്നിരുന്ന കുടുംബങ്ങളിലെ കുട്ടികളെ എങ്ങനെയും സ്കൂളുകളിൽ എത്തിക്കണമെന്നുള്ള മോഹവും അദ്ദേഹത്തിനുണ്ടായി. ഒരു നമ്പൂതിരി കുടുംബത്തിലെ സ്കൂൾ എന്നു പറയുമ്പോൾ പെൺകുട്ടികളെ അയയ്ക്കുവാൻ രക്ഷകർത്താക്കൾക്ക് ഉത്സാഹം വരുമെന്ന് പ്രതീക്ഷിച്ചു. വളരെയേറെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മഹാരാജാവ് തിരുമനസ്സിനെ നേരിട്ട് കണ്ട് സാമൂഹ്യ പരിവർത്തനത്തിന്റെയും നാടിന്റെ അഭിവൃദ്ധിയേയും മഹാരാജാവിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതുകൊണ്ട് സ്കൂളിന് അംഗീകാരം കിട്ടാനുള്ള തടസ്സം മാറിക്കിട്ടി. അന്നത്തെ ഇളയരാജാവായിരുന്ന പ്രിൻസ് മാർത്താണ്ഡവർമ്മയുടെ പേരിൽ ഒരു വിദ്യാലയം ആരംഭിക്കുവാനുള്ള അനുവാദം നേടിയെടുത്തു. തുടർന്ന് സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള തീവ്രശ്രമങ്ങൾ ആരംഭിച്ചു. സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന ആളുകളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, ഫീസിളവും ഭക്ഷണവും നൽകി സ്കൂളിൽ എത്തിച്ചു. ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ എം കെ ഗോപാലൻ നായർ സാറിനെ നിയമിച്ചു. പിന്നീട് മലയാളം ഹൈസ്കൂൾ, മലയാളം ട്രെയിനിംഗ് സ്കൂൾ എന്നിങ്ങനെ പ്രിൻസ് അനുദിനം വളരുകയായിരുന്നു. 1946-ൽ പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂൾ ഒരു പൂർണ്ണ സ്കൂളായി ഉയർന്നു.
ഒരേ മനസ്സോടെ പ്രവർത്തിച്ച മാനേജരുടേയും ഹെഡ്മാസ്റ്ററുടേയും സാരഥ്യവും പ്രഗത്ഭമാനികളും, അർപ്പണബോധവും സേവന തൽപ്പരതയുമുള്ള അധ്യാപകരുടെ കൂട്ടായ്മയും, ചുരുങ്ങിയ കാലംകൊണ്ട് മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ സ്കൂളായി പ്രിൻസ് മാർത്താണ്ഡ വർമ്മ വിദ്യാലയത്തെ ഉയർത്തുവാൻ സാധിച്ചു.
സീനിയർ അധ്യാപകരെ ഭയഭക്തി ബഹുമാനത്തോടെ നോക്കിക്കാണുന്ന ജൂനിയർ അധ്യാപകരും പുതിയ അധ്യാപകരെ സ്നേഹവാത്സല്യങ്ങളോടെ വഴികാട്ടുന്ന സീനിയർ അധ്യാപകരും ഈ സ്കൂളിന്റെ പ്രത്യേകതയായിരുന്നു.
ഇന്നത്തെ പെരിങ്ങര, നെടുമ്പ്രം, മുട്ടാർ, നീരേറ്റുപുറം എന്നീ പഞ്ചായത്തുകളിലേയും തിരുവല്ല മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലെയും വിദ്യാഭ്യാസ ആവശ്യങ്ങൾ പൂർണ്ണമായും നിർവ്വഹിക്കപ്പെട്ടത് പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളുകളായിരുന്നുവെന്നത് അഭിമാനകരമായ ഒരു കാര്യം തന്നെയാണ്.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്