മാങ്ങാട്ടിടം യു പി എസ്
മാങ്ങാട്ടിടം യു പി എസ് | |
---|---|
വിലാസം | |
മാങ്ങാട്ടിടം കണ്ണൂർ 670643 | |
സ്ഥാപിതം | 1892 |
വിവരങ്ങൾ | |
ഫോൺ | 04902366225 |
ഇമെയിൽ | mangattidamupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14666 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി . ഉഷ |
അവസാനം തിരുത്തിയത് | |
23-09-2020 | Mups |
ചരിത്രം
1892 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് മാങ്ങാട്ടിടം എലിമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ ശ്രീ കണ്ണോത്ത് കണ്ടി കണാരൻ എന്ന ഒണക്കൻ ഗുരുക്കളായിരുന്നു. പണ്ഡിതനും പൗര പ്രധാനിയുമായ അദ്ദേഹം തന്നെയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകനും മാനേജരും. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് ഏതാണ്ട് 250 മീറ്റർ പടിഞ്ഞാറു മാറി ചെറിയ വളപ്പ് എന്ന പറമ്പിലായിരുന്നു ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1838ൽ ഒണക്കൻ ഗുരുക്കൾ നിര്യാതനായി പിന്നീട് അദ്ദേഹത്തിന്റെ മകൻ ശ്രീ കക്കോത്ത് കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററും ആയി. 1980ൽ ശ്രീ കുഞ്ഞിരാമൻ മാസ്റ്ററുടെ നിര്യാണത്തിനു ശേഷം മകൻ എം ഗോവിന്ദൻ മാനേജറായി. അദ്ദേഹത്തിന്റെ നിര്യാണത്തിനു ശേഷം പത്നി ശ്രീമതി എം ഗൗരി മാനേജറായി. അവരുടെ നിര്യാണത്തിനു ശേഷം മകൻ ജഗദീപ് മാനേജറായി തുടർന്നുവരുന്നു. 1939 ലാണ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം മാറ്റിയത്. മഹാ കവി വി വി കെ യുടെ അധ്യക്ഷതയിൽ പിൽക്കാലത്ത് പാർലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ എ കെ ഗോപാലൻ ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. 1958 ജൂലൈ മാസം ഈ വിദ്യാലയം യുപി സ്കൂളായി ഉയർത്തപ്പെട്ടു. 1992 ശതാബ്ദി വർഷത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം എൽകെജി യുകെജി ക്ലാസ്സുകൾ ഉൾപ്പെടെ 16 ക്ലാസ് മുറികളും വിവിധങ്ങളായ ലാബുകളും ഉൾക്കൊള്ളുന്ന 5 കെട്ടിടങ്ങളിലായി ഈ വിദ്യാലയം നിലകൊള്ളുന്നു. ഇലക്ട്രിഫൈഡ് ക്ലാസ് റൂം, സ്മാർട്ട് ക്ലാസ് റൂം, വിശാലമായ ഭക്ഷണശാല, ലൈബ്രറി, ചിൽഡ്രൻസ് പാർക്ക്,സ്കൂൾ ബസ് സൗകര്യം .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് ഗൈഡ്സ് യൂണിറ്റ്, ബുൾബുൾ ബണ്ണി ഗ്രൂപ്പുകൾ, വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഭാഷാ ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനം സ്കൂളിൽ സജീവമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
കരാട്ടെ പരിശീലനം ,കരകൗശല നിർമാണ പരിശീലനം ,നൃത്ത ക്ലാസുകൾ , അബാക്കസ് പരിശീലനം ,കുട്ടികളിൽ കൃഷിയോടുള്ള അഭിമുഖ്യം വളർത്താൻ ജൈവ പച്ചക്കറി തോട്ടം, ഔഷധ തോട്ടം, വാഴകൃഷി
മാനേജ്‌മെന്റ്
ജഗദീപ് എം
മുൻസാരഥികൾ
കെ അനന്തൻ മാസ്റ്റർ
പുതുക്കുടി ഗോവിന്ദൻമാസ്റ്റർ
കക്കോത്ത് കുഞ്ഞിരാമൻ മാസ്റ്റർ
കെ വി അച്യുതൻ മാസ്റ്റർ
ചിരുത ടീച്ചർ
കക്കോത്ത് ചാത്തുക്കുട്ടി മാസ്റ്റർ
എൻ അച്യുതൻ മാസ്റ്റർ
പി നാണു മാസ്റ്റർ
വി സുമിത്ര
എം കരുണൻ
കെ വി പത്മാക്ഷി
സികെ സൗമിനി
എം കരുണൻ
കെ കുമാരൻ (മുൻ പ്യൂൺ)
കെ ജനാർദ്ദനൻ
എം ഭാരതി
സി ഗംഗാധരൻ
പി രമേശൻ
വി രാജലക്ഷ്മി
പി എ വിശ്വനാഥൻ
സി രഘുനാഥൻ
പിസി അബ്ദുൽസലാം
കെ കമലം
പി വിലാസിനി
പുഷ്പവല്ലി പി
എംപി ലക്ഷ്മികുട്ടി
എ പി വത്സല
സി വല്ലി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി=={{#multimaps:11.844381, 75.543477 | width=800px | zoom=16}}