യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം
യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം | |
---|---|
വിലാസം | |
വണ്ടൂർ ചാത്തങ്ങോട്ടുപുറംപി.ഒ, , 679328 | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 9946169936 |
ഇമെയിൽ | umalpschathangottupuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48507 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഞ്ജു എസ് രാജ |
അവസാനം തിരുത്തിയത് | |
22-09-2020 | 48548 |
ചരിത്രം
ചാത്തങ്ങോട്ടുപുറം യു എം എ എൽപി സ്കൂൾ: വഴികാട്ടികളുടെ നിരയിൽ തിളക്കത്തോടെ
അര നൂറ്റാണ്ടും പിന്നെ ഒരു ആറ് വർഷവും. ശരിയായ അർത്ഥത്തിൽകേരളത്തിൻറെ ചരിത്രത്തിനൊപ്പമാണ് ചാത്തങ്ങോട്ടുപുറം എൽപി സ്കൂൾ സഞ്ചരിച്ചത്. തിരുവിതാംകൂറുംകൊച്ചിയും മലബാറുംചേർന്ന് മലയാള ഭാഷ എന്ന വലിയ വികാരത്തിൻറെ അടിത്തറയിൽഐക്യകേരളം നിലവിൽ വന്ന് മൂന്നു വർഷം മാത്രം കഴിഞ്ഞ്, 1960ൽ ആണ് ഈ വിദ്യാലയംസ്ഥാപിതമായത്. അതായത് 1960-'61 അധ്യയന വർഷംമുതലാണ് ഈ കൊച്ചുഗ്രാമത്തിൽ ഈ വലിയ സാന്നിധ്യം. വിദ്യാവെളിച്ചത്തിൻറെയും അറിവിൻറെയുംജാതി, മത വ്യത്യാസങ്ങൾക്ക് അതീതമായകൂട്ടായ്മയുടെയും സാന്നിധ്യം. പല തലമുറകൾ ഈ ക്ലാസ്മുറികളിലൂടെ, ഈ മുറ്റത്തൂടെ, ഇപ്പോൾടാറിട്ട റോഡായിമാറിയ ചെമ്മൺ പാതയിലൂടെ തല ഉയർത്തി കടന്നുപോയി; വിദ്യാഭ്യാസത്തിൻറെകൂടുതൽ ഉയരങ്ങളിലേക്ക്, ജീവിതാനുഭവങ്ങളുടെ വലിയ കലാലയങ്ങളിലേക്ക്. ഇനിയും എത്രയോ തലമുറകളെ അറിവിൻറെ ആയുധം അണിയിച്ച് പ്രാപ്തരാക്കാൻ ഈ മഹത്തായസ്ഥാപനം കാത്തിരിക്കുന്നു. അധ്യാപകരുടെയും അവരെസ്നേഹിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന രക്ഷിതാക്കളുടെയും ഒന്നിലധികം തലമുറകളുടെ കഥ പറയും ഈ വിദ്യാലയം. തണ്ടുപാറക്കൽ ഉണ്ണിച്ചെക്കു ഹാജി അദ്ദേഹത്തിൻറെ അഭിവന്ദ്യ പിതാവ് ഉണ്ണി മമ്മൂട്ടി സാഹിബിൻറെ പാവന സ്മരണയ്ക്കു വേണ്ടിയാണു എൽപി സ്കൂൾതുടങ്ങിയത്. ഉണ്ണി മമ്മൂട്ടി അനുസ്മരണ ലോവർപ്രൈമറി സ്കൂൾ എന്നാണ് മുഴുവൻ പേര്. സ്കൂളുകൾ പൂട്ടുന്നതായിരുന്നില്ല, നാടു മുഴുവൻ പുതിയ പുതിയ സ്കൂൾതുറക്കുന്ന ആവേശകത്തിൻറേതായിരുന്നു അക്കാലം. മറ്റെല്ലാ ധനങ്ങളേക്കാൾ പ്രധാനം വിദ്യ എന്ന ധനം തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ് തലമുറകളെ നവീകരിക്കാനുള്ള ദൗത്യം ഏറ്റെടുത്തവരുടെ നിരയിലായിരുന്നു ഉണ്ണിച്ചെക്കു ഹാജിയുടെയും സ്ഥാനം. 1960 ജൂൺ 11ന് ആദ്യ ക്ലാസ് ആരംഭിക്കുമ്പോൾ ഇന്നു പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നില്ല , മു തീരിയിലെ പീടികപ്പുരയിലായിരുന്നുസ്കൂൾ. ഒന്നാം ക്ലാസ് മാത്രമായിട്ടായിരുന്നു തുടക്കം. വണ്ടൂർ ബി.ഡി ഒ ആയിരുന്ന എൽ.കുഞ്ഞിക്കോയ തങ്ങളാണ് ഉദ്ഘാടനം നിർവഹിച്ചത്. സാമൂഹികപ്രവർത്തകനും നാട്ടുകാർക്കു പ്രിയങ്കരനുമായിരുന്ന കുഞ്ഞുമുഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. ആറ് വർഷത്തിനു ശേഷം 1967-68 അധ്യയന വർഷത്തിലാണ് ലോവർപ്രൈമറിസ്കൂളായി അംഗീകരിക്കപ്പെട്ടത്. ഒന്നിൻറെസ്ഥാനത്ത് നാലുവരെയായിഅപ്പോഴേക്കു സ്കൂൾവികസിച്ചിരുന്നു. ഒരു മുഴുവൻ സമയ അറബി അധ്യാപകൻറേതുൾപ്പെടെ അഞ്ച് അധ്യാപക തസ്തികകളാണ്തുടക്കത്തിൽ അംഗീകരിക്കപ്പെട്ടത്. പിന്നീട് ഘട്ടം ഘട്ടമായ വികസനമാണ് ഉണ്ടായത്. സ്കൂളിന് സ്വന്തം കെട്ടിടമായി, അധ്യാപക- രക്ഷാകർതൃസംഘടന ഉണ്ടായി വാർഷികങ്ങൾ ആഘോഷിച്ചു, കമ്പ്യൂട്ടർ വന്നു ഈ സ്കൂളിൽ പഠിച്ചവർ എന്ന് അഭിമാനത്തോടെ പറയുന്ന മുൻകാല വിദ്യാർത്ഥികളും, ഇവിടെഞാനും അധ്യാപകനോ അധ്യാപികയോ ആയിരുന്നു എന്ന് അഭിമാനിക്കുന്ന റിട്ടയേഡ് അധ്യാപകരും ഉണ്ടായി. കാലംമുന്നോട്ടു പോകുമ്പോൾ യുഎംഎ എൽപി സ്കൂളും അതിൻറെജൈത്രയാത്ര തുടരുകയാണ്. ശാസ്താവങ്ങോട്ടുപുറംആണ് പിന്നീട് ലോപിച്ച് ചാത്തങ്ങോട്ടുപുറം ആയത് എന്ന് ഈ സ്കൂൾസ്ഥിതിചെയ്യുന്ന ഗ്രാമത്തിൻറെ പേരുമായി ബന്ധപ്പെട്ടു ശക്തമായ ഐതീഹ്യം നിലവിലുണ്ട് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾക്ക് പുറമേ ഇപ്പോൾ രണ്ട് പ്രീ പ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. പ്രധാനാധ്യാപിക ഉൾപ്പെടെ അഞ്ച് സ്ഥിരം അധ്യാപക തസ്തികകൾ ഉണ്ട്. അലസതതൊട്ടുതീണ്ടാത്ത ഊർജ്ജമാണ് ഈ സ്കൂളിൻറെകാതൽ. പഠനവുംകുട്ടികൾക്കുള്ള ഉച്ചഭക്ഷണവും മാത്രമല്ല, എല്ലാവർഷവുംകുട്ടികളും അധ്യാപകരും ഉൾപ്പെടുന്ന ചെറുവിനോദയാത്രകളും ഈ സ്കൂളിൻറെമുടങ്ങാത്ത ചലനാത്മതകയുടെ ഭാഗം തന്നെ. ദീർഘകാലം, നിരവധി തലമുറകൾക്ക് ഇനിയും അറിവിൻറെ ആദ്യാനുഭവംകുറിക്കാൻ ഈ വിദ്യാലയം നിറവോടെ നിലനിൽക്കുകതന്നെ ചെയ്യും. നിലവിൽസ്കൂൾ മാനേജർ കെടി അബ്ദുൽ റഷീദും പ്രധാനാധ്യാപിക അഞ്ജു എസ് രാജയുംആണ്. മാറിയ കാലത്തും ഈ വിദ്യാലയത്തെ നാട്ടിൻപുറത്തിൻറെ നന്മകളുമായും പഠനരീതികളിലെ കാലിക പുരോഗതികളോടെയും ഇവർ നയിക്കുന്നു; അവരോടുതോളോടുതോൾചേർന്ന് മറ്റ് അധ്യാപകരും അധ്യാപകസ രക്ഷാകർതൃ സംഘടനയും. കുട്ടികളെ ഒരുപാട്സ്നേഹിച്ച് സന്മാർഗം കാണിച്ചുകൊടുക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹംകൈയിൽ വടിയുമായി മാത്രമേ നടപ്പാക്കാൻ കഴിയൂ എന്നു വിശ്വസിച്ചിരുന്ന അധ്യാപകരുടെകാലംമാറി. ഈ വിദ്യാലയവും ആ മാറ്റത്തെ തിരിച്ചറിഞ്ഞ് ഏറ്റെടുത്തിരിക്കുന്നു. അധ്യാപകരുടെ ശിക്ഷണം എന്നതിന് ശിക്ഷ എന്നല്ല അർത്ഥം.വിദ്യ എന്നത് ആയാസരഹിതമായി ജീവിതത്തെ പുരോഗതിയിലേക്കു നയിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. കാണാപ്പാഠങ്ങളുടെ ഭാരവുംകുട്ടികളുടെമേൽഇപ്പോൾ വച്ചുകൊടുക്കുന്നില്ല. മാറ്റത്തിനൊപ്പംഗുണനിലവാരം മേലേക്കുയർത്തി ചാത്തങ്ങോട്ടുപുറത്തിന്റെ യുഎംഎ എൽപി സ്കൂൾ തല ഉയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- നല്ല ക്ലാസ് മുറികൾ
- സ്റ്റേജ്
- കമ്പ്യൂട്ടർ ലാബ്
- പാചകപ്പുര
- കുടിവെള്ളം
- ടോയ്‌ലറ്റ്
- വാഷ്‌ബേസ്
- മൈക്ക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
- കുഞ്ഞുമുഹമ്മദ് മാസ്റ്റർ
- രവീന്ദ്രൻ മാസ്റ്റർ
- ചന്ദ്രമതി ടീച്ചർ
- സുഭദ്രാദേവി ടീച്ചർ
നേട്ടങ്ങൾ
- സബ് ജില്ലാ കലാകായിക മേളയിൽ മികച്ച പ്രകടനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.1601225, 76.2079046 |zoom=13}}