ഗവ. എൽ.പി.എസ്. ചാങ്ങ
ഗവ. എൽ.പി.എസ്. ചാങ്ങ | |
---|---|
| |
വിലാസം | |
ചാങ്ങ ഗവ.എൽ .പി .എസ് .ചാങ്ങ , ചാങ്ങ .പി .ഒ , 695542 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0472-2884545 |
ഇമെയിൽ | govtlpschanga2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42504 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | S.R.ഉഷാദേവി |
അവസാനം തിരുത്തിയത് | |
06-08-2020 | 42504 |
== ചരിത്രം ==തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽവെള്ളനാടിനും .ചാങ്ങയ്ക്കുമിടയിൽ കമ്പനിമുക്ക് എന്ന പ്രദേശത്താണ് ചാങ്ങഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ആദ്യകാലങ്ങളിൽ ഭൗതികസാഹചര്യങ്ങളിൽ അപര്യാപ്തത ഉണ്ടായിരുന്നെങ്കിലും 2016 മുതൽ കാര്യമായ മാറ്റം വന്നു തുടങ്ങി.2017 ഡിസംബർ 30 ആയപ്പോഴേക്കും പഴയഓടിട്ട കെട്ടിടംപൊളിച്ചുമാറ്റുകയും 2018 ജനുവരി 6 ന് പുതിയ മന്ദിരത്തിന്റെ തറക്കല്ലിടുകയുംചെയ്തു.ഒരു കോടിയോളം രൂപ ചിലവിൽ പുതിയ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ഏതാണ്ട് പൂർത്തിയായി.
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മികവുകൾ ==പ്രവേശനോത്സവം
ആദ്യദിനം കേമം ...കെങ്കേമം ....
അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ ജനാവലിയെ സാക്ഷിനിർത്തി പഞ്ചവാദ്യത്തിന്റെയും തെയ്യത്തിന്റെയും അകമ്പടിയോടെ കിരീടം അണിയിച്ചും , മധുരം നൽകിയും സ്വീകരിച്ചു.ഉത്സവത്തിന് വിരുന്നുമായി കൊട്ടും, പാട്ടും , കുട്ടിക്കവിതകളും ,കുഞ്ഞിക്കണ്ണുകളെ വിസ്മയിപ്പിക്കുന്ന മായാജാലവും ........കുഞ്ഞുങ്ങൾ മതിമറന്നു ആഘോഷിച്ചു ... എന്നും പ്രവേശനോത്സവമായിരുന്നെങ്കിൽ .........
ഇന്നത്തെ പഞ്ചായത്ത്തല പ്രവേശനോത്സവം വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വെള്ളനാട് ശശി ഉദ്‌ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ശ്രീ.വി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.ഉഷാദേവി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.എൽ.പി.മായാദേവി,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വെള്ളനാട് ശ്രീകണ്ഠൻ,വാർഡ് മെമ്പർ ശ്രീ .എം വി രഞ്ജിത്ത്, ചെറുകുളം ബിജു(വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ), വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളനാട് യൂണിറ്റ് പ്രസിഡന്റ് എം സുകുമാരൻനായർ,എം പി ടി എ പ്രസിഡണ്ട് ലാലി അനിൽ ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി .ഇ.ജോളി എന്നിവർ സംസാരിച്ചു.കവി വിനോദ് വെള്ളായണി,മജീഷ്യൻ മനു പൂജപ്പുര എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.പ്രവേശനോത്സവം
വായനവാരാഘോഷം.....
പുസ്തകങ്ങളുടെ ചിറകിലേറി അറിവിന്റെ ആകാശത്തിൽ പറന്നുയരാം .......... കഥകളുടെയും,കവിതകളുടെയും വർണചിത്രങ്ങളുടെയും , ലോകത്തേയ്ക്ക് കുഞ്ഞുങ്ങളെ നയിക്കാനായി പുസ്തകപ്രദർശനം .... പുതുതലമുറ ഉറങ്ങിയെണീക്കുന്നത് സ്മാർട്ട് ഫോണുകളിലാണ്.നമ്മുടെ നാടിനെ നയിക്കേണ്ട പുതുതലമുറയെ വായനയിലേക്ക് നയിക്കാനായി ഈ വായനദിനത്തിൽ നമുക്കൊരുമിച്ച് കൈകോർക്കാം....അതിനാദ്യം വേണ്ടത് അമ്മമാർ വായിക്കുക എന്നത് തന്നെ. നമ്മുടെ സ്കൂളിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം എടുത്തു വായിക്കുകയും ,ഏറ്റവും മികച്ച ആസ്വാദനകുറിപ്പ് എഴുതുകയും ചെയ്യുന്ന അമ്മമാർക്ക് സുവർണസമ്മാനം '............ നമ്മുടെ മക്കൾ നല്ല വായനക്കാരായി വളരട്ടെ ...... വായനയുടെ പടവുകൾ കയറട്ടെ .........
== കുട്ടിക്കൂട്ടത്തിന് ചിക്കൻകൂട്ട്.... കഴിഞ്ഞ അധ്യയനവർഷം നമ്മുടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് കുട്ടിക്കൂട്ടത്തിന് ചിക്കൻകൂട്ട് എന്ന പരിപാടി..മാസത്തിലൊരു ദിവസം ഊണിനൊപ്പം ചിക്കനും..
ഗാന്ധിജയന്തി ഗാന്ധിജിയുടെ 150-ാ० ജന്മദിനം 150 മൺചിരാതുകൾ തെളിയിച്ചുകൊണ്ട് ആർഭാടപൂർവ० ആഘോഷിച്ചു... സ്കൂളു० പരിസരവും വൃത്തിയാക്കാൻ രക്ഷകർത്താക്കളു०, കുട്ടികളു०, ഒരുമിച്ചപ്പോൾ സ്കൂളിൽ ഒരു ഉത്സവാന്തരീക്ഷ० തന്നെയായിരുന്നു...... പിടിഎ പ്രസിഡന്റ് ശ്രീ. വി. ചന്ദ്രശേഖരൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. ഉഷാദേവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി....
മുൻ സാരഥികൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |