ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/വൃത്തിയുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/വൃത്തിയുടെ ശക്തി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയുടെ ശക്തി

വളരെ നല്ല കൂട്ടുകാരായിരുന്നു ടിട്ടുവും, കുട്ടുവും . ടിട്ടുവിന് ഒരു വൃത്തിയുമില്ലായിരുന്നു .
അവൻ നഖം നീട്ടി വളർത്തും . കൈകഴുകാതെ ആഹാരം കഴിക്കും . അമ്മ പറയുന്നതൊന്നും ടിട്ടു അനുസരിക്കാറില്ല . എന്നാൽ കുട്ടുവിന് നല്ല വൃത്തിയായിരുന്നു . അവൻ എപ്പോഴും ടിട്ടുവിനോട് വ്യത്തിയായി നടക്കണം ഇല്ലെങ്കിൽ അസുഖം വരുമെന്ന്
പറയും . പക്ഷേ ടിട്ടു അതൊന്നും കേൾക്കാറേയില്ല . അങ്ങനെയിരിക്കെ ഒരു ദിവസം ടിട്ടുവിന് പനിയും ഛർദ്ദിയും ഉണ്ടായി . ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഡോക്ടർ പറഞ്ഞു നഖം മുറിക്കണം, കൈകഴുകാതെ ആഹാരം കഴിക്കരുത്, വൃത്തിയായി നടക്കണം, അങ്ങനെ ചെയ്യാത്തതാണ് രോഗം വരാൻ കാരണം .
 

നവ്യ ചന്ദ്രൻ
3 ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ