വളരെ നല്ല കൂട്ടുകാരായിരുന്നു ടിട്ടുവും, കുട്ടുവും . ടിട്ടുവിന് ഒരു വൃത്തിയുമില്ലായിരുന്നു .
അവൻ നഖം നീട്ടി വളർത്തും . കൈകഴുകാതെ ആഹാരം കഴിക്കും . അമ്മ പറയുന്നതൊന്നും ടിട്ടു അനുസരിക്കാറില്ല . എന്നാൽ കുട്ടുവിന് നല്ല വൃത്തിയായിരുന്നു . അവൻ എപ്പോഴും ടിട്ടുവിനോട് വ്യത്തിയായി നടക്കണം ഇല്ലെങ്കിൽ അസുഖം വരുമെന്ന്
പറയും . പക്ഷേ ടിട്ടു അതൊന്നും കേൾക്കാറേയില്ല . അങ്ങനെയിരിക്കെ ഒരു ദിവസം ടിട്ടുവിന് പനിയും ഛർദ്ദിയും ഉണ്ടായി . ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഡോക്ടർ പറഞ്ഞു നഖം മുറിക്കണം, കൈകഴുകാതെ ആഹാരം കഴിക്കരുത്, വൃത്തിയായി നടക്കണം, അങ്ങനെ ചെയ്യാത്തതാണ് രോഗം വരാൻ കാരണം .