ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/ഒരു കൊറോണ കാലത്തിന്റെ ഓർമയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കാലത്തിന്റെ ഓർമയ്ക്ക്

 
തടവറയ്ക്കുള്ളിൽ ഞാൻ തനിയെ കിടക്കുമ്പോൾ
ഓർമ്മകൾ ഒരു ചെറുദീപമായി തെളിയുന്നു
കാവും കടത്തുമ മുണ്ടകൻ പാടവും വിസ്‌മൃതിയാം
തിരശീല മറക്കുന്നു
കോവിലിൽ അന്ന് ഞാൻ കേട്ടായ മണിനാദം
ഇന്നെന്റെ കർണത്തെ തഴുകാനറയ്ക്കുന്നു
ആൽത്തറ ദീപം അമ്മന്റെ തുള്ളലും
താളത്തിലുലയുന്ന ചെറുവഞ്ചിയും
അമ്മപശുവിൻ അകിട് നുണയുന്ന
ആപൈക്കിടാവ് മറഞ്ഞുപോയി
തൊടിയിലെ ചില്ലയിൽ മധുരമായി പാടുന്ന
കുയിലിന്റെ നാദം നിലച്ചപോലെ
മൗനത്തിൻ ജാലക തിരശീലയ്ക്കപ്പുറ മാരോപതുക്കെ നടക്കുന്നപോൽ
നിശബ്ദനായി വന്നെന്റെ ദിനരാത്രമൊക്കെയും തടവറയ്ക്കുള്ളിൽ
അടച്ച കോവിഡ്
അദൃശ്യനാണെങ്കിലും ഭീകരണനാവൻ ആരെയും കൊല്ലാൻ മടിയില്ലാത്തോൻ
അറിവുള്ളവർ ചൊല്ലുന്നു അകലത്തിൽ നിൽക്കാൻ
ഇനിയൊരു പുലരിക്ക് പൂക്കുട നൽകുവാൻ ഞാനെന്റെ തടവറ ഏറ്റുവാങ്ങാൻ
ഈ നാലുചുമരുകൾക്കുള്ളിൽ കഴിഞ്ഞു ഞാൻ
നല്ലൊരുനാളെയ്ക്കു വഴിതെളിയ്ക്കാം


 

അനാമിക ലാൽ
6 A ഗുഹാനന്ദപുരം എച്ച് എസ് എസ്
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത