എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/വീണ്ടെടുക്കാം ആരോഗ്യം
വീണ്ടെടുക്കാം ആരോഗ്യം
കോവിഡിനെ പ്രതിരോധിക്കാനുള്ള ലോക്ക്ഡൗൺ കാലത്താണല്ലോ നമ്മളിപ്പോൾ കോവിഡ് ശരീരത്തേയും മനസ്സിനേയും ഒരു പോലെ ആകുലപ്പെടുത്തുന്ന ഈ വിഷമസന്ധിയിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രോഗപ്രതിരോധത്തിനുള്ള കർമ്മപരിപാടികൾ ആവിഷ്കരിക്കുകയാണ്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധത്തെ വിലയിരുത്താനുള്ള അവസരം കൂടിയാണ്. കോവിഡ് 19 ന്റെ വ്യാപനകാലം സാമൂഹികഅകലം പാലിക്കണമെന്നുള്ള നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിക്കുന്നതിലൂടെ ഈ വിപത്തിനെ നമുക്ക് മറിക്കടക്കാൻ ആകുമെന്നാണ് എന്റെ വിശ്വാസം. ഏതു രോഗത്തേയും മറിക്കടക്കാനുള്ള പ്രാഥമിക മാർഗ്ഗം ശരീരത്തിന്റെ പ്രതിരോധശേഷിവർദ്ധിപ്പിക്കുക എന്നതാണ്. പുതിയ ആരോഗ്യശീലങ്ങൾ പിന്തുടർന്ന് ശരീരബലം വീണ്ടെടുക്കാനുള്ള അവസരമായിക്കണ്ട് ലോക്ക്ഡൗൺ കാലത്തെ നമുക്ക് പ്രയോജനപ്പെടുത്താം. ഡോക്ടർമാരും ആശുപത്രികളും നമുക്കരികിൽ ഇല്ലാത്ത ഈ ലോക്ക്ഡൗൺ കാലത്ത് ചെറിയ രോഗാവസ്ഥകളെ നമ്മൾ തന്നെ പൊരുതിതോൽപ്പിക്കേണ്ടതുണ്ട്. ഈ ലോക്ക്ഡൗൺ കാലത്ത് നമ്മളെല്ലാവരും കൊറോണ എന്ന വൈറസ് രോഗത്തെെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്. ഈ വൈറസിനെ കുറിച്ച് എനിക്കറിയാവുന്ന ചിലകാര്യങ്ങൾ പറയാം. 1. കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര് കോവിഡ്-19 2. COVID എന്നതിന്റെ പൂർണ രൂപം Corona Virus Disease 2019 ഇന്ത്യയിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശുർ ജില്ലയിലാണ്. കൊറോണ വൈറസ് വായുവിൽ അധികനേരം നിലനിൽക്കില്ലെന്നും രോഗം വായുവിലൂടെ പകരില്ലെന്നും ലോകാരോഗ്യസംഘടന ആവർത്തിച്ചു പറയുന്നു. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് കോവിഡ് പകരുന്നത്. പതിനായിരക്കണക്കിന് ജീവൻ അപഹരിച്ച കോവിഡ്19 പകർച്ചവ്യാധിക്കെതിരെ ലോകം ഒന്നാകെ പോരാടുമ്പോഴാണ് ഈ വർഷത്തെ ലോകാരോഗ്യദിനം എത്തുന്നത്. വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം പ്രകൃതിയുടെ സന്തുലനം സംരക്ഷിക്കാനും ഇതര ജീവികളുടെ ആരോഗ്യവും നിലനിൽപ്പും അപകടത്തിലാക്കും വിധത്തിലുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കാനും മനുഷ്യരാശിയെ ഓർമ്മപ്പെടുത്തേണ്ട അവസരമാണിത്. കോവിഡ് പടർന്നു പിടിക്കുമ്പോൾ അതിർത്തികൾ അടച്ചും സമ്പൂർണ അടച്ചുപൂട്ടൽ നടപ്പാക്കിയും രോഗവ്യാപനം തടയാനുള്ള തത്രപാടിലാണ് ലോകരാഷ്ട്രങ്ങൾ. മാനവരാശിയുടെ പരീക്ഷണ ഘട്ടമാണിത്. കോവിഡ് ഭീഷണിയിൽ രാജ്യങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അന്തരീക്ഷ മലിനീകരണം കുത്തനെ കുറഞ്ഞതും വന്യമൃഗങ്ങൾ നഗരപ്രാന്തങ്ങളിലേക്കു പോലും കടന്നു വന്നതും മനുഷ്യൻ പ്രകൃതിയിൽ എത്ര വ്യാപക കയ്യേറ്റമാണ് നടത്തിയത് എന്നതിന്റെ സൂചനയാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു. നമ്മുടെ ഇന്നത്തെ പ്രവർത്തികളാണ് നമ്മുടെ നാളയെ നിയന്ത്രിക്കുന്നത്. എത്രയോ രാജ്യങ്ങളിൽ ഇപ്പോഴും സംഹാരതാണ്ഡവമാടുകയാണ്. കൊറോണ വൈറസ് നമ്മുടെ ഒരു പാളിച്ചയിൽ നിന്നാവാം ആ വൈറസിന് ഒരു വാതിൽ തുറന്നുകിട്ടുക എന്ന സത്യം ഒരു സാഹചര്യത്തിലും മറക്കാനും പാടില്ല. പ്രഥമപാഠം ശുചിത്വമാണ്. ഈ പുതിയ ഇനം കൊറോണ വൈറസിനുള്ള ഏക ചികിത്സ മുൻകരുതലാണ്. സാമൂഹിക അകലത്തിനു പുറമെ വ്യക്തിശുചിത്വവും പാലിക്കണം. എല്ലാറ്റിനുമുപരി ഭയവും ആശങ്കയും വിഷാദവും അകറ്റി ധൈര്യം സംഭരിക്കുകയും പരസ്പരം താങ്ങാവുകയുമാണ് ഈ സമയത്ത് നാം ചെയ്യേണ്ടത്. കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിക്കാനുള്ള പൊതുവായ ചിലകാര്യങ്ങൾ പറയാം. 1. കടുത്തവേനലാണ് അതുകൊണ്ട് ധാരാളം വെള്ളം കുടിക്കണം. 2. ദ്രാവകപദാർത്ഥങ്ങൾ ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. കഞ്ഞിവെള്ളം പാൽ, മോര്, സംഭാരം, പഴച്ചാറുകൾ എന്നിവയാണ് പ്രധാനം. 3. ഉറക്കവും ഭക്ഷണവും ആരോഗ്യകരമായരീതിയിലായിരിക്കണം. അളവിലും സമയത്തിലും കൃത്യതപാലിക്കണം. പകലുറക്കം കുറയ്ക്കാം. 4. രണ്ടുനേരമെങ്കിലും ദേഹം കഴുകണം. അയഞ്ഞ പരുത്തി വസ്ത്രങ്ങളാണ് നല്ലത്. കൈ എപ്പോഴും നന്നായി ശുചിയാക്കി സൂക്ഷിക്കുന്നതു പോലെ വായയും സദാ വൃത്തിയായി സൂക്ഷിക്കണം. 5. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തിപിടിക്കുക. രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക. 6. കൂട്ടം കൂടാതിരിക്കുക. യാത്രകൾ വേണ്ടെന്നു വയ്ക്കുന്നതു ഉചിതം. 7. ഭക്ഷണം കൃത്യസമയത്ത് ആരോഗ്യമായ ഭക്ഷണം കഴിക്കണം. ഒരുനേരം ഒഴിവാക്കി അടുത്തനേരം കൂടുതൽ കഴിക്കരുത്. രാത്രി ഭക്ഷണം നേരത്തെ കഴിക്കണം. കഴിവതും എണ്ണ പലഹാരങ്ങൾ ഒഴിവാക്കുക. 8. വ്യായാമത്തിന് ലോക്ക്ഡൗൺ ഇല്ല. വീട്ടിൽ വെറുതെ ഇരിക്കുന്നതും കിടക്കുന്നതും ആരോഗ്യത്തിനു നല്ലതല്ല. ഏതെങ്കിലും തരത്തിലുള്ള ചെറിയ വ്യായാമങ്ങൾ ചെയ്യണം. തുടക്കത്തിൽ പത്ത് മിനിറ്റ് ക്രമേണ മുപ്പതു മിനിറ്റ് വരെ ചെയ്യാൻ ശ്രമിക്കണം. വേനലവധിക്കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികൾ വെറുതെ വീട്ടിനകത്തുതന്നെ ഇരിക്കാതെ വീടിനകത്തോ മുറ്റത്തോ നടക്കുകയോ , ഓടുകയോ, കളിക്കുകയോ ചെയ്യണം. ഇപ്പോഴത്തെ അവസ്ഥയിൽ ലോക്ക്ഡൗൺ വൈറസിന്റെ വ്യാപനം മന്ദീഭവിപ്പിച്ചു കഴിഞ്ഞു. പക്ഷേ ഈ നേട്ടം നിലനിർത്തണം. കോവിഡിനു കാരണമായ വൈറസ് നമ്മളിപ്പോൾ തിരിച്ചറിഞ്ഞ രോഗികളിൽ മാത്രമൊതുങ്ങുന്നു. എന്നാൽ വൈറസ് പടർന്ന മറ്റുള്ളവരെ നമ്മൾ തിരിച്ചറിയാൻ വൈകുന്നുവെന്നാണു കരുതേണ്ടത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കുറയ്ക്കുന്നതോടെ രോഗം പടരുന്നതിന്റെ വേഗം വർദ്ധിച്ചേക്കാം. ലോക്ക്ഡൗണിനു ശേഷവും മുൻകരുതലുകൾ തുടരണം. നമ്മുടെ പെരുമാറ്റത്തിൽ വലിയമാറ്റം ഇതിനോടകം വന്നുകഴിഞ്ഞു. വൃത്തിയായുള്ള കൈകഴുകലും രോഗമുണ്ടെങ്കിൽ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കാനുള്ള കരുതലും പ്രായമുള്ളവരെയും പ്രതിരോധശേഷി കുറഞ്ഞവരെയും പരിപാലിക്കാനുള്ള വലിയ ശ്രദ്ധയും തുടർന്നാൽ തീർച്ചയായും വൈറസ് വ്യാപനം കുറയ്ക്കാനാകും. എത്രത്തോളം കുറയ്ക്കാനാകുമെന്ന് നമുക്കിപ്പോൾ പറയാനാകില്ല. അതുകൊണ്ട് സമൂഹം മുഴുവനും ഒറ്റക്കെട്ടായി നിന്നുവേണം ഇതിനു വേണ്ട ശ്രമം നടത്താൻ. ശാസ്ത്ര ഗവേഷണം , ചികിത്സാരംഗത്ത് വൻ പുരോഗതി നേടിയിട്ടും സൂക്ഷമ ജൈവസാന്നിധ്യമായ കൊറോണ വൈറസിന്റെ ആക്രമണത്തിനു മുന്നിൽ മനുഷ്യർ എത്ര ദുർബലരും നിസ്സാഹയരുമാണ്. എന്നതു രോഗത്തിന്റെ ഭീകരത ശാസ്ത്ര വ്യക്തമാക്കുന്നു. നഴ്സുമാരടക്കം ആരോഗ്യമേഖലയിലെ പ്രഫഷനലുകളുടെ സംഭാവനകളെ നന്ദിപൂർവ്വം സ്മരിക്കുന്നു. കോവിഡ് 19 ബാധിച്ചവരുടെ ചികിത്സയടക്കം നഴ്സുമാർ വഹിക്കുന്ന പങ്കിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ച വർഷമാണിത്. കൊറോണ വൈറസിനെകുറിച്ച് മുന്നറിയിപ്പു നൽകുകയും പിന്നീട് അതിന് ഇരയാകുകയും ചെയ്ത് ഡോ.ലി വെൻലിയാങ്ങ് സർവ്വീസിൽ നിന്നു വിരമിച്ചുവെങ്കിലും കോവിഡ് രോഗികളെ ചികിത്സിക്കാൻ തിരിച്ചെത്തുകയും ഒടുവിൽ രോഗം ബാധിച്ച് മരിക്കുകയും ചെയ്ത ഡോ.ലിയാങ് വുഡേങ്ങ് ത്യാഗമനോഭാവത്തോടെ ജോലി ചെയ്യുന്ന ഇതുപോലുള്ള ഡോക്ടർമാരുടെയും അതിരുകളില്ലാത്ത് സമർപ്പണത്തെയും നന്ദിയോടെ സ്മരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് പ്രതിരോധത്തിന്റെ നേതൃത്വം മുഖ്യമന്ത്രിമാർക്കാണെങ്കിലും സജീവവും ഫലപ്രദവുമായ ഇടപ്പെടലുകളുടെ പേരിൽ നമ്മുടെ ആരോഗ്യ മന്ത്രിയായ കേരളത്തിന്റെ ടീച്ചർ അമ്മയായ കെ.കെ. ഷൈലജ ടീച്ചർ നമ്മുടെ സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ തന്നെ മികച്ച മന്ത്രിയാണ്. കൊറോണ വൈറസ് രോഗത്തിനെതിരെ ജാഗ്രതയോടെ പ്രതിരോധിച്ച് നമ്മുടെ ഒപ്പം ഒരമ്മയായി കരുതലോടെ എല്ലാവരെയും കാത്തു പരിപാലിക്കാൻ ടീച്ചർ നമ്മോടൊപ്പം ഉണ്ട്. മെഡിക്കൽ ടീമിനൊപ്പം തന്നെ നമുക്ക് വേണ്ടി രാപകലില്ലാതെ സേവനങ്ങളും നന്ദിയോടെ സ്മരിക്കേണ്ടതാണ്. ലോകത്തിന് തന്നെ മാതൃകയായി കൊച്ചു കേരളം മാറുകയാണ്. രാജ്യത്ത് കൊറോണ രോഗമുക്തി നേടിയവരും സുഖം പ്രാപിക്കുന്നവരും കൂടുതലും കേരളത്തിലാണ് രോഗമരണതിരക്കും നമ്മുടെ കേരളത്തിൽ ഏറെ താഴെയാണ്. ഒരു കലാപത്തിലും പൂക്കൾവിരിയുന്നില്ല. കൊഴിയുന്നതേയുള്ളു. ഓരോ കലാപത്തിനും ശേഷം പുതിയ പൂക്കൾ വിടരാൻ കാലമെടുക്കും കൊഴിഞ്ഞുവീണ ഓരോ പൂവിനും ഓരോ മനസ്സുണ്ടായിരിക്കും. സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും പ്രതീക്ഷകളുടെയും പൂക്കൾ. തേർവാഴ്ച്ച അവസാനിപ്പിച്ച് കോവിഡ് 19 പിൻവാങ്ങികഴിയുമ്പോൾ ഈ കോവിഡിയൻ കാലത്ത് രാപ്പകൽ ജോലി ചെയ്യുന്ന ഡോക്ടർമാർ , നേഴ്സുമാർ തുടങ്ങിയ ആരോഗ്യപ്രവർത്തകർക്കെല്ലാം സമ്മാനിക്കാൻ നാടിന്റെ രക്ഷയ്ക്കായി കഠിനാധ്വാനം ചെയ്യുന്ന പോലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും നന്ദി സൂചകമായി നൽകാൻ നാം ഓരോരുത്തരും റോസാപൂക്കൾ കരുതിവയ്ക്കേണ്ടതുണ്ട്. നാടിന്റെ നന്മയെകരുതി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും നൽകപ്പെടുന്ന നിർദ്ദേശങ്ങളും നാം പാലിക്കുന്നുണ്ടെങ്കിൽ എങ്കിൽ മാത്രം നമുക്കു പരസ്പരം ഓരോ റോസാപൂ കൈമാറാനും അവകാശമുണ്ടാവും. ഉണ്ടാവട്ടെ അങ്ങനെയൊരു പൂക്കാലം.. "ലോകാ സമസ്താ സുഖിനോ ഭവന്തു"
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 09/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം