എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/അതിജീവിക്കാം ഒരുമിച്ച്
അതിജീവിക്കാം ഒരുമിച്ച്
കുറച്ച് ദിവസങ്ങൾക്കു മുൻപ് നാം എന്തു സന്തോഷത്തിലാണ് പോയികൊണ്ടിരുന്നത്. ഇതിനിടയിൽ അപ്രതീക്ഷിതമായി വന്ന ഒരു അതിഥി ലോകജനതയെ സ്തംഭിപ്പിച്ചിരിക്കയാണ്. 2019 ഡിസംബർ മുതൽ നമ്മൾ ചെയ്യുന്ന ദ്രോഹങ്ങൾക്ക് എല്ലാം ഒരു തിരിച്ചടിയെന്നപോലെയാണ് ആ മഹാമാരി ലോകത്തിലെ ജനങ്ങളെ നിരാശപ്പെടുത്തിയിരിക്കുന്നത്. ആ മഹാമാരിയുടെ പേരാണ് കൊറോണ അഥവാ കോവിഡ് 19. ആദ്യമായി കോവിഡ് എന്താണെന്നു നമ്മൾ അറിഞ്ഞു. ആദ്യം ഇതുവന്നത് ചൈനയിലെ വൂഹാനിലാണ്. പയ്യെപയ്യെ ഓരോ രാജ്യത്തിലേക്കും ഇത് പടർന്നു കയറി. കേരളത്തിലെ എല്ലാ കുട്ടികളും പരീക്ഷാ ഭീതിയിലായിരുന്നു. അങ്ങനെ ഒരു ദിനം കേരള ജനതയെയും ഭരണാധികാരികളെയും ഭയപ്പെടുത്തി കൊണ്ട് കോവിഡ് 19 എന്ന മഹാമാരി വന്നു. കേരളത്തിന്റെ പത്തനംതിട്ടയിലാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കോവിഡ് 19 എന്ന മഹാമാരി ഇന്ത്യൻ ജനതയെ തന്നെ ആഴത്തിലുള്ള ഒരു മുറിവാക്കിമാറ്റികൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി കംപ്ലീറ്റ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 21 ദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ മൂലം ഭാരതത്തിലുള്ള സാധരണക്കാരുടെ ജീവിതം സ്തംഭിച്ചുപോയത്. ദിനംപ്രതി എല്ലാത്തരത്തിലുമുള്ള ആളുകളുടെ ജീവിതം ബുദ്ധിമുട്ടിലായി. പക്ഷേ ലോക്ക്ഡൗൺമൂലം മറ്റൊരു ഗുണം ഉണ്ടായി എന്ന് ഞാൻ കണ്ടു. നമ്മുടെ വീട്ടുകാരുമായി നമ്മൾ ഒന്നിച്ചിരിക്കുന്നു. ഇപ്പോഴത്തെകാലത്ത് കുടുംബങ്ങളുമായി ഒന്നിച്ചിരിക്കുന്നത് അപൂർവ്വമാണ്. അതുപോലെ തന്നെ നാം മറന്നുപോയ പഴയപഴയ കൊച്ചുകൊച്ചു കളികൾ നമുക്ക് ഒന്നുകൂടി ഓർത്ത് എടുത്ത് ആസ്വദിക്കാൻ കഴിഞ്ഞു. അതുപോലെ തന്നെ ഹോട്ടലിൽ നിന്ന് മാത്രം ഭക്ഷണം കഴിക്കുന്ന ഒരു കൂട്ടം ജനതയെ നാം മാസങ്ങൾക്കുമുൻപ് കണ്ടിരുന്നു. ഇന്ന് അതല്ല അവസ്ഥ. ഹോട്ടലിൽ കിട്ടുന്ന ഭക്ഷണങ്ങൾ നാം നമ്മുടെ വീട്ടിൽ തന്നെ ഇരുന്ന് പാകം ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ഗുണമേന്മയും സ്വാദുമുള്ള ഭക്ഷണം നാം കഴിക്കുന്നു. അതുപോലെ തന്നെ നമ്മുടെ ഉള്ളിൽ ഒളിച്ചിരുന്ന കൊച്ചുകൊച്ചു കഴിവുകൾ പുറത്ത് എടുക്കുവാൻ സാധിച്ചു. കേരളം എന്ന നാട് അതിജീവനത്തിന്റെ നാടാണ്. രണ്ടുതവണ പ്രളയം വന്നപ്പോൾ നാം അതിനെ അതിജീവിച്ചു. അതുകൊണ്ട് തന്നെ നമുക്ക് ഉറപ്പിച്ച് പറയാം ആ മഹാമാരിയെ ഒന്നിച്ച് അതിജീവിക്കാം. STAY HOME .... STAY SAFE...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 09/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം