ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/2018 ലെ ശാസ്ത്രലേഖനം യാഥാർത്ഥ്യമായപ്പോൾ
2018 ലെ ശാസ്ത്രലേഖനം യാഥാർത്ഥ്യമായപ്പോൾ
ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കോവിഡ് 19 അഥവാ കൊറോണ ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി തന്റെ ജൈത്രയാത്ര തുടരുന്നു. ഈ ഒരു സന്ദർഭത്തിൽ 2018 ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് പ്രസക്തിയേറുകയാണ് . ഓഹിയോയിലെ പന്നികളിൽ 2012 ൽ ആദ്യമായി കണ്ടുപിടിച്ച ഈ വൈറസ് വരും കാലങ്ങളിൽ ഒരു മഹാവിപത്തായി മാറുമെന്ന് ലേഖനത്തിലുടെ മുന്നറിയിപ്പ് തന്നിരുന്നു . പോർസിൻ ഡെൽറ്റകൊറോണ എന്ന ഈ വൈറസ് ജനിതകമാറ്റത്തിലൂടെ ഇന്ന് മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാനുളള ആർജ്ജവം നേടിയിരിക്കുന്നു . നമുക്കറിയാം കൊറോണ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത് .ന്യൂമോണിയ ,ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശരോഗങ്ങൾ ഉണ്ടാവുന്നതിന് കാരണമാവുന്നതോടൊപ്പം തന്നെ ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടർന്ന് നമ്മെ ഭൂമിയിൽ നിന്ന് തന്നെ തുടച്ചുമാറ്റാനുളള ശക്തിയും ഇതിനുണ്ട് . മരുന്നുകളൊന്നും കണ്ടുപിടിക്കാത്തതിനാൽ ഭീഷണിയായി മുന്നിൽനിൽക്കുന്നു . അതിനാൽ തന്നെ ഇതിനെ പ്രതിരോധിക്കുക മാത്രമേ നമുക്ക് ചെയ്യാൻ കഴിയൂ .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം