ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/2018 ലെ ശാസ്ത്രലേഖനം യാഥാർത്ഥ്യമായപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
2018 ലെ ശാസ്ത്രലേഖനം യാഥാർത്ഥ്യമായപ്പോൾ

ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കോവിഡ് 19 അഥവാ കൊറോണ ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി തന്റെ ജൈത്രയാത്ര തുടരുന്നു. ഈ ഒരു സന്ദർഭത്തിൽ 2018 ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് പ്രസക്തിയേറുകയാണ് . ഓഹിയോയിലെ പന്നികളിൽ 2012 ൽ ആദ്യമായി കണ്ടുപിടിച്ച ഈ വൈറസ് വരും കാലങ്ങളിൽ ഒരു മഹാവിപത്തായി മാറുമെന്ന് ലേഖനത്തിലുടെ മുന്നറിയിപ്പ് തന്നിരുന്നു . പോർസിൻ ഡെൽറ്റകൊറോണ എന്ന ഈ വൈറസ് ജനിതകമാറ്റത്തിലൂടെ ഇന്ന് മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാനുളള ആർജ്ജവം നേടിയിരിക്കുന്നു . നമുക്കറിയാം കൊറോണ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത് .ന്യൂമോണിയ ,ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശരോഗങ്ങൾ ഉണ്ടാവുന്നതിന് കാരണമാവുന്നതോടൊപ്പം തന്നെ ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടർന്ന് നമ്മെ ഭൂമിയിൽ നിന്ന് തന്നെ തുടച്ചുമാറ്റാനുളള ശക്തിയും ഇതിനുണ്ട് . മരുന്നുകളൊന്നും കണ്ടുപിടിക്കാത്തതിനാൽ ഭീഷണിയായി മുന്നിൽനിൽക്കുന്നു .‍ അതിനാൽ തന്നെ ഇതിനെ പ്രതിരോധിക്കുക മാത്രമേ നമുക്ക് ചെയ്യാൻ കഴിയൂ .


മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കിരീടത്തിന്റെ ആകൃതിയിൽ കാണുുന്നതിനാൽ ഇതിനെ സൂര്യകിരീടം എന്നു വിളിക്കുന്നു .ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങളുളള ഇവയുടെ രൂപഘടനമൂലമാണ് കൊറോണ വൈറസ്എന്ന പേര് വന്നത് .'


ഡിസംബർ ആദ്യവാരത്തിൽ ചൈനയിൽ പൊട്ടി പുറപ്പെട്ട ഈ രോഗം മനുഷ്യരിൽ പെട്ടന്ന് പടർന്ന് പിടിക്കുകയും മഹാമാരിയായി മാറുകയും ചെയ്തു . കോവി‍ഡ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് നമ്മുടെ കേരളത്തിലായിരുന്നു. ചൈനയിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിയിലായിരുന്നു ഇത് സ്ഥിതീകരിച്ചത് . ആ ഒരു സന്ദർഭത്തെ ചെറുത്ത് തോൽപ്പിക്കാൻ നമുക്കായെങ്കിലും പരീക്ഷണങ്ങൾ അവിടം കൊണ്ട് അവസാനിച്ചില്ല. ഈ മഹാമാരി വിദേശ രാഷ്ട്രങ്ങളിൽ ഒരോന്നായി പിടിമുറുക്കിയപ്പോൾവിദേശത്ത് നിന്ന് വന്നവരിലൂടെ രണ്ടാമതും കേരളത്തിലും പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും ഇത് വ്യാപിച്ചു തുടങ്ങി . എന്നാൽ മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോൾ കേരളം ആരോഗ്യരംഗത്ത് എത്ര ഉന്നതിയിലാണ് എന്ന് മനസിലാക്കാൻ കഴിയുന്നതാണ് .ലോകാരോഗ്യസംഘടന ജനുവരിയിൽ തന്നെ ആഗോള അടിയന്തരാവസ്ഥയും അതിജാഗ്രതയും പ്രഖ്യാപിച്ചിരുന്നു . മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ സംസ്ഥാനം ഈ രോഗത്തെ നിയന്ത്രണ വിധേയമാക്കുന്നതിൽ വിജയിച്ചിരിക്കുന്നു. നാം അതിജീവിക്കും .

മാജിത .
9. സി ജി.വി.എച്ച്.എസ്.എസ്.ചെട്ടിയാൻകിണർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം