ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ എന്ന ഇത്തിരി ഭീകരൻ
കൊറോണ എന്ന ഇത്തിരി ഭീകരൻ
ലോകം ഇന്ന് കൊറോണ യിലാണ്. കൊറോണ എന്നൊരു ഇത്തിരി ഭീകരൻ നമ്മെ പിടിച്ചു തടവിലാക്കി. നമ്മൾ പ്രകൃതി യോട് ചെയ്ത ക്രൂരതകൾ സഹിക്കാനാവാതെ പ്രകൃതി നമ്മോട് പ്രതികാരം ചെയ്യുകയാണ് കൊറോണയിലൂടെ. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ഒരു മാർക്കെറ്റിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ കർന്നുതിന്നുകൊണ്ടിരിക്കുകയാണ്. സസ്തനികളിൽ രോഗകാരിയാക്കുന്ന ഒരു കൂട്ടം ആർ എൻ എ വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതി ആണ് ഇതിന്റെ രൂപം. പക്ഷി മൃഗതികളിലാണ് ആദ്യം കൊറോണ വൈറസ് കാണപ്പെട്ടത് ഇവയുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യരിലും രോഗം പടരാറുണ്ട്. ജലദോഷത്തിൽ തുടങ്ങി വിനാശകാരിയായ ന്യൂമോണിയയിൽ വരെ ഈ വൈറസ് നമ്മെ എത്തിക്കുന്നു. ഈ വൈറസ് മൂലം റിപ്പോർട്ട് ചെയ്തിട്ടുള്ള മറ്റ് രോഗങ്ങളാണ് മെർസും സർസും.ബ്രോഞ്ചൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937ൽ ആണ് കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര് covid 19 എന്നാണ് ഇതിന്റ പൂർണ രൂപം കൊറോണ വൈറസ് ഡിസീസ് 2019.കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർഥം കിരീടം എന്നാണ്. കൊറോണ വൈറസ് വ്യാപനം തടയാൻ കേരളത്തിൽ ആരോഗ്യവകുപ്പ് ബ്രേക്ക് ദ് ചെയിൻ എന്ന ക്യാമ്പയിൻ ആരംഭിച്ചു. ഒരു പാണ്ഡമിക് വൈറസായ കൊറോണ യ്ക്ക് എതിരെ പരീക്ഷണഘട്ടത്തിൽ ഉപയോകിക്കുന്ന വാക്സിൻ mRNA-1273.ആണ്. പാണ്ഢമിക് വൈറസ് എന്നാൽ ഒന്നിലധികം ഭൂഖണ്ഡങ്ങളിലോ ഒട്ടേറെ രാജ്യങ്ങളിലോ പടർന്നു പിടിക്കുന്ന പകർച്ച വ്യാധി എന്നാണ്. അമേരിക്കയിലെ കാലിഫോർണിയയിലാണ് കൊറോണ എന്ന പേരുള്ള നഗരം സ്ഥിതി ചെയുന്നത്. PCR, NAAT എന്നീ ടെസ്റ്റുകളാണ് കോവിഡ് 19 രോഗത്തിനായ് കണ്ടെത്തിയിട്ടുള്ളത്. കോവിഡ് -19രോഗത്തിന് കാരണമാകുന്ന വൈറസിന് ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടാക്‌സൊണോമി ആൻഡ് വൈറസ് നൽകിയിരിക്കുന്ന പേരാണ് 'സാർസ് കൊറോണ വൈറസ് 2' അമേരിക്കയിലാണ് കൊറോണ ബാധിച്ചു മരിച്ചവരുടെ നിരക്ക് കൂടുതൽ ഉള്ളത്. സമ്പന്ന രാഷ്ട്രമായ അമേരിക്കയ്ക്ക് പോലും തടുക്കാനാകാത്ത ഈ മാരക വൈറസിനെ പിടിച്ചു കെട്ടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൈകൾസോപ്പിട്ടു കഴുകി യും സാമൂഹ്യ അകലം പാലിച്ചും രാജ്യം കർശന ലോക്‌ഡോൺ പാലിച്ചുമാണ് നമ്മൾ ഈ മഹാമാരിയെ നിയന്ത്രിച്ചത്. കേരളത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് കർശന നടപടികളിലൂടെ കൊറോണ വൈറസിനെതിരെ അത്യുജ്ജ്വലമായി പോരാടുകയും മരണനിരക്കും രോഗബാധിതരുടെ നിരക്കും നമ്മുക്ക് കുറക്കുവാൻ കഴിഞ്ഞു രാജ്യ ഭരണ കാലത്തും തുടർന്നുള്ള ജനാധിപത്യ ഭരണ കാലത്തും മാറിമാറി ഭരിച്ചവർ കേരളത്തിൽ ആരോഗ്യ രംഗത്ത് വരുത്തിയ വികസന പ്രവർത്തനങ്ങളാണ് ഇത്തരം മഹാമാരികളെ നേരിടുവാൻ കേരളത്തിന് കരുത്തേകിയത്. ലോകത്ത് ' നിപ 'വൈറസ് വന്നത് കേരളത്തിൽ ആണ് തൊട്ടടുത്ത ജില്ലയിൽ പോലും പകരാതെ അതിനെ പിടിച്ചുകെട്ടാൻ നമ്മുക്ക് കഴിഞ്ഞത് കേരളത്തിന്റെ ഒത്തൊരുമ കൊണ്ടാണ് നിപയെ തുരത്തിയത് പോലെ നമ്മൾ കൊറോണ വൈറസിനെയും തുരത്തി ഓടിക്കും ആ ആത്മ വിശ്വാസം നമുക്കുണ്ട്. ഈ കൊറോണ കാലവും കടന്നു പോകും അപ്പോൾ ആരെന്നും എന്തെന്നും ആർക്കറിയാം.. ഈ ഭൂമി നാളേയ്ക്കും എന്നേയ്ക്കും നമ്മുടേതാണ് എന്ന വിശ്വാസത്തിൽ നമുക്ക് ഒത്തൊരുമിച്ചു പ്രവൃത്തിക്കാം.
സാങ്കേതിക പരിശോധന - Abhilash തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം