ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഇതുവരെ ആയിരക്കണക്കിന് ആളുകൾക്ക് ബാധിച്ചിട്ടുള്ള കൊറോണ വൈറസ് നമ്മുടെ രാജ്യത്തും പടർന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്. ഈ വൈറസിൽ നിന്ന് നമ്മളെ എങ്ങനെ സുരക്ഷിതരായി സംരക്ഷിക്കുവാൻ കഴിയും എന്ന് നമുക്ക് മനസ്സിലാക്കാം. കൊറോണാ വൈറസിന്റെ പ്രകടമായ ലക്ഷണങ്ങൾ ആണ് ശ്വാസതടസ്സം, തൊണ്ടയിൽ അസ്വസ്ഥത, വരണ്ട ചുമ, കഠിനമായ പനി, ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഉടനെ ഒരു ഡോക്ടറെ കാണുക. എങ്ങനെയാണ് ഇത് പകരുന്നു എന്ന് നമുക്ക് നോക്കാം. കൊറോണ ബാധിച്ച ആളുകളുമായി അടുത്തുനിന്ന് സംസാരിക്കുക, നിങ്ങളുടെ അടുത്തു നിന്നുകൊണ്ട് ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്യുക, രോഗാണു ബാധിതരെ സ്പർശിക്കുകയോ ചെയ്യുമ്പോൾ കൊറോണ വൈറസ് പകരുന്നു. നല്ല ആരോഗ്യമുള്ള ഒരാളെ പോലും ഈ വൈറസിനെ ബാധിക്കാൻ കഴിയും. മാസ്ക് ധരിക്കുകയും കുറഞ്ഞ പക്ഷം അവരിൽനിന്ന് മൂന്നടി എങ്കിലും ദൂരം പാലിക്കുകയും ചെയ്യണം. സാനിടൈസറും , സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് നല്ലവണ്ണം കൈകൾ തേച്ചു കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ് തൂവാല കൊണ്ടോ ടിഷ്യൂ പേപ്പർ കൊണ്ടോ മറക്കുക. പതിവ് ഇടവേളകളിൽ വെള്ളം കുടിക്കുക. കൂടുതൽ വിവരങ്ങൾക്കായി സർക്കാർ നൽകിയിരിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറായ 01123978048 ൽ വിളിക്കാവുന്നതാണ്. ആരോഗ്യം ആണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. അതുകൊണ്ട് ആരോഗ്യത്തോടെ ജീവിക്കാൻ, സുരക്ഷിതത്വ ബോധത്തോടെ ജീവിക്കുക


എയ്ഞ്ചൽ കെ ജെ
4 B ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി,ആലപ്പുഴ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം