സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ പ്രകൃതി.

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി.

അവർ വളരട്ടെ
പ്രകൃതിയുടെ മടിയിൽ
മഴയുടെ താരാട്ടു കേട്ട്

ചെളിയുടെ സുഗന്ധം നുകർന്ന്
മഴവെള്ളത്തിൽ കളിക്കട്ടെ
കാറ്റിന്റെ സംഗീതം കേൾക്കട്ടെ
ഭൂമിയിൽ അവരുടെ കാലുറക്കട്ടെ

കൃത്രിമ പരിഷ്കാരത്തിൽ നിന്നും
അവർ അൽപം മാറിനടക്കട്ടെ
അവരുടെ അമ്മയോടൊപ്പം
ഈ ഭൂമിയേയുമറിയട്ടെ..

വളരട്ടെ അവരീ
പ്രകൃതിയുടെ മക്കളായി
പ്രകൃതിയിൽ നിന്ന്
തന്നെ പഠിക്കട്ടെ
അവരീ പ്രകൃതിയെ
സ്നേഹിക്കുവാൻ..

അവരുടെ വളർച്ചക്കൊപ്പം
പ്രകൃതി മരിക്കാതിരിക്കാൻ.
അവരുടെ കൂടിയാണീ
പ്രകൃതിയെന്ന് തിരിച്ചറിയാൻ…..

അവർ വളരട്ടെ
പ്രകൃതിയുടെ മടിയിൽ
മഴയുടെ താരാട്ടു കേട്ട്
ചെളിയുടെ സുഗന്ധം നുകർന്ന്.....
 
 

ലക്ഷ്മി ടി. എ.
12 F സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത