സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ താങ്ങായ് തണലായ്-

Schoolwiki സംരംഭത്തിൽ നിന്ന്
17:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ) (സൃഷ്ടി കവിത)
താങ്ങായ് തണലായ്

താങ്ങായ് തണലായ്
ഉന്മയായ് നന്മയായ്
പഴമതൻ തെളിമയായ്
എന്നുമെൻ മുത്തശ്ശിക്കൂടെയുണ്ട്
മുവന്തി നേരത്ത് ചന്ദനം ചാർത്തുന്ന സായന്തന കാറ്റാവുമെൻ മുത്തശ്ശി
നാമ ജപങ്ങളാൽ മുഖരിതമാകുമെൻ വീടിൻ്റെ ഉമ്മറം എത്ര ഭംഗി
        
സ്നേഹത്തിൻ ദീപമായ് കരുതലിൻ കാവലായ് എന്നുമെൻ മുത്തശ്ശൻ കൂടെയുണ്ട്
എൻ മനം നോവുകിൽ
എൻ കാലിടറുകിൽ താങ്ങായി മുത്തശ്ശൻ കൂടെയുണ്ട്
കഥകൾ തൻ കാഞ്ചന ചെപ്പു തുറന്നതിന് കൂടെ നടക്കാനുമവരുമുണ്ട് ...
 

മേഘ എം. ബി.
11 B സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത