സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ സന്ധ്യയിൽ പൂക്കുന്ന പ്രണയം......

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സന്ധ്യയിൽ പൂക്കുന്ന പ്രണയം......


പുലരി മറയുന്നു , പുതു സന്ധ്യ വിരിയുന്നു ,
നീ എൻ കൈകളിൽ നിറച്ച സ്നേഹം
എൻ സിരകളിൽ ഒഴുകുന്നു ,
അറിയാതെ മറഞ്ഞ നിൻ സ്നേഹം
മനസ്സിൽ മറയാത്ത നൊമ്പരമായി മാറുന്നു .

നിലാവ് തൂകുന്ന സന്ധ്യയിൽ ,
നിൻ ഓർമകളുമായി ഞാൻ കാത്തിരുന്നു .
ഒരു നോക്കുകൊണ്ടോ , വാക്കുകൊണ്ടോ
നീ എന്നെ വേദനിപ്പിച്ചില്ല ,
അത്ര പവിത്രമായി നിൻ സ്നേഹം .

സുഖത്തിലും ദുഃഖത്തിലും നീ എൻ കൂടെ കൂടി ,
ഞാൻ അറിയാതെ നീ നിൻ സ്നേഹം പകർന്നു.
നിന്റെ വാക്കിലും നോക്കിലും
ഞാൻ മനസിലാക്കിയില്ല നിൻ സ്നേഹം .

ഓർമ്മകൾ നിറഞ്ഞ ഈ സന്ധ്യയിൽ
നിൻ വാക്കുകളും സ്നേഹവും കോർത്തിണക്കി
നിനക്കായി ഞാൻ ഇതാ......

     
 

Raga Harikumar
11 D സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത