സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ കർമവും കർമഫലവും:-
കർമവും കർമഫലവും
ഒരു കർഷകനും മകനും ഒരു യാത്ര നടത്തുകയായിരുന്നു. വഴിക്ക് ഒരു ചെറിയ തോട് കടന്ന് വേണം പോകേണ്ടത്.മകൻ മുന്നിലും അച്ഛൻ പിന്നിലുമാണ് നടന്നത്. മറുകര എത്തിയിട്ടും അച്ഛനെ കാണാതെ മകൻ തിരിഞ്ഞു നോക്കി.അപ്പോൾ അയാൾ തോട്ടിൽ വീണു രക്ഷപെടാൻ കഴിയായതെ വലയുന്ന ഒരു തേളിനെ നോക്കി നിൽക്കുകയായിരുന്നു. ആ പാവത്തിനെ രക്ഷിക്കണമെന്ന് കർഷകന് തോന്നി. അയാൾ കരുണാപൂർവം അതിനെ കൈകൊണ്ട് കോരിയെടുത്തു. വെള്ളത്തിൽ നിന്ന് രീക്ഷപെട്ടയുടനെ ആ തേൾ കർഷകന്റെ കൈവെള്ളയിൽ കുത്തി. കടുത്ത വേദനയോടെ അയാൾ വിഷമിക്കുന്നത് കണ്ടപ്പോൾ മകൻ പറഞ്ഞു, തേൾ കുത്തുമെന്ന് അച്ഛന് അറിയില്ലേ? പിന്നെന്തിനാണ് അതിനെ രക്ഷിക്കാൻ പോയത്?വേദന സഹിക്കാൻ വയ്യെങ്കിലും കർഷകൻ ചിരിച്ചു. എന്നിട്ട് ഇപ്രകാരം പറഞ്ഞു. "എന്റെ കർമം ഞാൻ ചെയ്തു. തേളിന്റെ കർമം അതും ചെയ്തു. കർമം ചെയ്യുക എന്നതാണ് പ്രധാനം. കർമഭലം എന്താവുമെന്നു നോക്കരുത്" . ഒരു ജീവിയെ മരണത്തിൽ നിന്ന് രക്ഷിക്കാനായത്തിന്റെ സന്തോഷത്തിൽ അയാൾ വേദന മറന്ന്, നടന്നു നീങ്ങി....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ