സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി/അക്ഷരവൃക്ഷം
- കൊറോണ വൈറസ്
- കൊറോണ എന്ന ഭീകരൻ
- [[സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി/അക്ഷരവൃക്ഷം/കോവിഡ് ലോകം
അതിജീവനത്തിന്റെ പാതയിൽ
|കോവിഡ് ലോകം
അതിജീവനത്തിന്റെ പാതയിൽ ]]
കോവിഡ് ലോകം
അതിജീവനത്തിന്റെ പാതയിൽ
കൊറോണ വൈറസ് അഥവാ കോവിഡ്19 ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പടർന്നുപിടിക്കുന്നു. ചൈനയിൽനിന്ന് തുടങ്ങി ലോകം മുഴുവൻ ഭീതി പടർത്തുകയാണ് ഈ വൈറസ് . ചൈനീസ് നഗരമായ വുഹാനിൽ നിന്ന് ഉത്ഭവംകൊണ്ടതെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ഏകദേശം 197-ൽ പരം രാജ്യങ്ങളിൽ പടർന്നു പിടിക്കുന്ന ഈ വൈറസ് മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണി യായിരിക്കുകയാണ് സമൂഹജീവിയായ നാം ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ്. കൊറോണയെ നിസ്സാരമായിക്കണ്ട അമേരിക്ക, ഫ്രാൻസ് തുടങ്ങിയ വൻകിട രാഷ്ട്രങ്ങൾക്ക് കോവിഡ്എന്ന രാക്ഷസനുമുന്നിൽ പകച്ചു നില്ക്കുകയല്ലാതെ വേറെയൊരു മാർഗ്ഗവുമില്ല. 25000 പേരുടെ ജീവൻ എടുത്ത കോവിഡ് അമേരിക്കയിൽ അവസ്ഥ വളരെയധികം പരിതാപകരമായി തുടരുകയാണ്. ഹൈടെക്ക് നൂതനസാങ്കേതിക വിദ്യയിൽ വികസിതമായ അമേരിക്കപോലെയുള്ള രാജ്യങ്ങളിൽ കോവിഡിനെ പിടിച്ചുനിർത്താൻ സാധിക്കാത്തത് വളരെ ആശങ്കാ ജനകമാണ്. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഹസിക്കുകയുണ്ടായി. ഒന്നരലക്ഷത്തിലധികം മനുഷ്യർ മരിക്കുകയും 23ലക്ഷം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ലോകം അതീവ ജാഗ്രതയോടെ മുന്നോട്ട് പോവുകയാണ്. കോവിഡ് മൂലം ആഗോള സാമ്പത്തികരംഗത്ത് വൻ പ്രതിസന്ധിരൂപപ്പെട്ടു. ലോകം മുഴുവൻ ദാരിദ്യത്തിലാകാതിരിക്കാൻവേണ്ട നടപടിക്രമങ്ങൾ രാഷ്ട്രത്തലവൻമാർ സ്വീകരിക്കണമെന്നും കാർഷീകരംഗത്ത് ഉണ്ടായ തകർച്ച വളരെയധികം പ്രതിസന്ധികൾ സൃഷ്ടിക്കുകയുണ്ടായി. അമേരിക്ക, ജർമ്മനി,ഇറ്റലി,സ്പെയിൻ,ഫ്രാൻസ് തുടങ്ങിയരാജ്യങ്ങളിൽ അനിയന്ത്രിതമായി കൊറോണ പടർന്നു പിടിക്കുന്നു. കൊറോണ എന്നമഹാ വ്യാധിയിൽ നിന്ന് പതിയെ വിമുക്തി നേടുകയാണ് ചൈന. കോവിഡിന്റെ രണ്ടാം വരവ്ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയിൽ തന്നെയാണ് ചൈന. ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിച്ച് അതിജീവനത്തിന്റെ പാതയിലാണ് ഓരോ ചൈനീസ് നഗരവും. പൊതുനിരത്തുകളും കടകമ്പോളങ്ങളും മറ്റു വ്യവസായിക സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടക്കുന്നഈ സാഹചര്യത്തിൽ നമുക്ക് വീട്ടിലിരുന്ന് കൊറോണയെ തോൽപിക്കാനുള്ള ഈപോരാട്ടയജ്ഞത്തിൽ നമുക്കും പങ്കാളികളാകാം . നമുക്ക് അതിജീവിക്കാം ഈ മഹാവിപത്തിൽ നിന്ന്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ