സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ മഴത്തുള്ളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴത്തുള്ളികൾ


ആകാശത്തിന്റെ മൂകതയിൽ തെളിഞ്ഞു
കാണുന്നു മഴ തുള്ളികൾ
കത്തിയെരിയുന്ന സൂര്യന്റെ മുൻപിൽ
ഒരു സുഗന്ധമായി നിറഞ്ഞു നിൽക്കുന്നിവ
ചൂടിൽ മരവിച്ച ഭൂമിയെ തിരികെ
ഉണർത്തുന്ന നിശ്വാസങ്ങൾ.

ജലത്തിനായി കരയുന്ന ലക്ഷങ്ങളുടെ ആശ്വാസമായി
നിരന്തരം ഭൂമിയിൽ പതിക്കുന്നിവ പിന്നീട്
ഒരു വിങ്ങലോടെ തിരികെ പോകുന്നു
സ്നേഹത്തിന്റെ ജ്വാലയായി മാറുന്നു മഴത്തുള്ളികൾ.

എന്നെങ്കിലും വിനാശമായി ഭവിക്കുമെന്ന്
യാത്രയിൽ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട്
പോകുന്നു നിശബ്ദമായി.

 

ദിയ മരിയ തോമസ്
12 G സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത