രോഗമില്ലാത്തൊരു നാളേക്കായ് വ്യക്തിശുചിത്വം പാലിക്കാം ആരോഗ്യമുള്ള ശരീരത്തിനുള്ളിലേ ആരോഗ്യമുള്ള മനസ്സുള്ളൂ ശരീരശുചിത്വം വർദ്ധിക്കാൻ കുളിക്കുക തന്നെ വഴിയുള്ളൂ യാത്ര കഴിഞ്ഞു വരുന്നേരം കൈയ്യും കാലും കഴുകേണം വെള്ളക്കെട്ടുകൾ പാടില്ലെന്നാൽ കൊതുക് വരില്ലെന്നുറപ്പത്രെ പരിസരശുചിത്വം പാലിക്കാൻ കൈകൾ കോർക്കാം നമുക്കൊന്നായ് ആഹാരത്തിൽ കരുതൽ വേണം പോഷകസമൃദ്ധമാകേണം രോഗത്തെ പ്രതിരോധിക്കാൻ നമുക്കൊന്നായ് പോരാടാം
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത