ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/ജാഗ്രത.

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Julie (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത. | color= 1 }} <center> <poem>അതിവിരസമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത.

അതിവിരസമാം ദിനങ്ങൾതൻ
നിഴൽ മൂടിയനേരം
ഓർത്തു ഞാനെൻ
ബാല്യകാലത്തെ വെളിച്ചങ്ങളെ !
ആ ഓർമകളിൽ അന്നത്തെ
കുരുന്നുപൈതലായി
പിന്നെയും ഞാൻ മാറിടുന്നു.
അമ്മ തൻ വാത്സല്യവും
അച്ഛൻ്റെ കരുതലും
ഉള്ളിലിപ്പോഴും തിരയടിക്കുന്നു!
ഇവിടെയീ അടച്ചിട്ട വീട്ടിൽ
പിന്നെയും ഞാനാ കരുതലറിയുന്നു.!
വെളിയിലങ്ങുദൂരെയായി,
ഒരുപക്ഷെയെൻ്റെ ചാരത്തായി
കോവിഡിൻ അദൃശ്യകരങ്ങളുണ്ടാവാം..
എങ്കിലും ജാഗ്രതതൻ സൗഹൃദകരങ്ങളിൽ
ഞാനെന്നും സുരക്ഷിതയായിരിക്കും
അമ്മതൻ ഗർഭപാത്രത്തിലെന്നപോൽ!

അക്ഷയ ഓമനക്കുട്ടൻ
൧൦ ബി.എച്ച്.എച്ച്.എസ്.എസ്,
മാവേലിക്കര ഉപജില്ല
ആലപ്പൂഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത