ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുത്തുനിൽപ്പ്

അറിയുന്നു നാമിന്ന് ശുചിത്വ മഹത്വം
അണിയുന്നു മുഖപടം മടിയേതുമില്ലാതെ
കഴുകുന്നു കൈകൾ സോപ്പിനാൽ നിത്യം
അകലുന്നു തമ്മിൽ കരുതലിൻ പേരിൽ
മർത്യ വംശത്തിന് നാശമായെത്തിയ
മഹാമാരിയാം കോവിഡിൻ മുന്നിൽ
കൈവിട്ടുപോയിടും കാര്യങ്ങളെന്നൊരു
തോന്നലിലെല്ലാരും ‍‍ഞെട്ടി വിറച്ചുപോയ്
ഉണരാം ഉണർന്നിടാം ഇനിയെങ്കിലും
മാലാഖമാർക്കൊപ്പം കാവലാൾക്കൊപ്പം
കൂടാം കൂടണയാം നല്ലൊരു നാളേക്കായ്
കൊറോണയെ തുരത്തിടാം എന്നോക്കുമായ്

അഭിജയ് ശങ്കർ
5A ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത