അറിയുന്നു നാമിന്ന് ശുചിത്വ മഹത്വം
അണിയുന്നു മുഖപടം മടിയേതുമില്ലാതെ
കഴുകുന്നു കൈകൾ സോപ്പിനാൽ നിത്യം
അകലുന്നു തമ്മിൽ കരുതലിൻ പേരിൽ
മർത്യ വംശത്തിന് നാശമായെത്തിയ
മഹാമാരിയാം കോവിഡിൻ മുന്നിൽ
കൈവിട്ടുപോയിടും കാര്യങ്ങളെന്നൊരു
തോന്നലിലെല്ലാരും ഞെട്ടി വിറച്ചുപോയ്
ഉണരാം ഉണർന്നിടാം ഇനിയെങ്കിലും
മാലാഖമാർക്കൊപ്പം കാവലാൾക്കൊപ്പം
കൂടാം കൂടണയാം നല്ലൊരു നാളേക്കായ്
കൊറോണയെ തുരത്തിടാം എന്നോക്കുമായ്