നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/പുത്തൻപുലരിയ്ക്കായ്....

19:05, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുത്തൻപുലരിയ്ക്കായ്....
<poem>
     കടകളടച്ചു
     പടകൾ ശമിച്ചു
     വടിയെടുത്തടി-
     തുടങ്ങിയേമാൻമാരും
     കലിയുഗത്തിൽ
     കലമ്പലില്ലാതെ
     ജീവിക്കാനൊക്കുമോ -
     മാനവർക്ക്
     മറഞ്ഞിരുന്നെയ്യുമീ-  
     കൊറോണയെനേരിടാൻ
     മുഖാവരണവും കയ്യുറയും
     കവചമാക്കി നീങ്ങിടാം ....
     ദേശാടനക്കിളി കണക്കെ
     കൂടണഞ്ഞി തേട്ടനും
     കൃഷിയ്ക്കായൊരുങ്ങി
     ഇന്നെന്നമ്മയുമച്ഛനും
     മണ്ണപ്പവും ചുട്ട് കൊണ്ട്
     കൂടെയീ ഞാനും
     പഴമയും കളിചിരി യു - 
     മൊക്കെയും തിരിച്ചെത്തി
     സ്വർഗമായി വീടുകൾ 
     പുത്തൻപുലരിയ്ക്കായ്നാടിൻ നന്മയ്ക്കായ് 
     അകലം പാലിച്ചിടാം
     അകലം പാലിച്ചിടാം.
<poem>
അലിഷധീർ
7 A നമ്പ്രത്തുകര യു. പി സ്കൂൾ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത