ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/അക്ഷരവൃക്ഷം/കുഞ്ഞൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:17, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15354 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞൻ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞൻ വൈറസ്

പോരാടുക പോരാടുക കോവിഡിനെതിരെ
മർത്യനെ കാർന്നു തിന്നും കൊറോണക്കെതിരെ
മനുഷ്യന്നു ഭീതിയുണർത്തീ ലോകമാകെ ആശങ്കയിലാക്കി
കൊടുങ്കാറ്റുപോലെ ലോകജനതയിലെങ്ങുമീ വൈറസ്
കണ്ണു കൊണ്ടു കാണാൻ കഴിയാത്ത കീടമെങ്കിലും
ഭീകരനാണീ ന്നു ലക മെങ്ങും ഓർക്കുക ലോകമേ കേരളമിത്
നിപ്പയെ ഓടിച്ച പാഠവുമുണ്ട് ഉറ്റു നോക്കുന്നു ലോകം കേരളത്തെ
എന്തുണ്ട് വിശേഷമീ രോഗവ്യാപനത്തിൽ
നാൾക്കുനാൾ രോഗികൾ കുറഞ്ഞു വരുന്നുണ്ട്
രോഗമുക്തി നേടുന്നതിലും മാറ്റമുണ്ട് ബ്രേക്ക് ചെയിൻ എന്ന കാമ്പയിനുമായി
കേരളജനതയിന്നൊറ്റക്കെട്ടാ സ്റ്റേ അറ്റ് ഹോം എന്ന ആപ്തവാക്യം
കുഞ്ഞുങ്ങൾക്ക് പോലും മനഃപാഠമാ പടപൊരുതി പടി കടത്താൻ
മുന്നിൽ നിന്നും പട നയിക്കാൻ ഡോക്ടർമാരുമുണ്ടിവിടെ
കരുതലിന്റെ മാലാഖ കരങ്ങൾ നീട്ടും നഴ്സുമാരുമുണ്ടിവിടെ
ചൂടും തണുപ്പും ഗൗനിച്ചിടാതെ റോഡിൽ കാവലാളാവും പോലീസുമുണ്ടിവിടെ
ആശങ്കയുണർത്തി വന്ന കൊറോണയെ അകലം പാലിക്കണം
അകന്നിരുന്നേ മതിയാകൂ എന്ന് സ്നേഹവാക്കുകളോതി
ചേർത്ത് പിടിക്കും ജനതയുമുണ്ട് റോ ട്ടി ലി റങ്ങാതെ കൂട്ടം കൂടാതെ വീട്ടിലിരിക്കും
യോദ്ധാക്കളുണ്ട് പൊരുതി ജയിക്കും നാം അതി ജീവിക്കും
കോവിടെന്ന മാരിയിൽ നിന്ന്.
 

മുഹമ്മദ്‌ ഷയാൻ
4 B ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - M U Abdul Latheef തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത