ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/അക്ഷരവൃക്ഷം/കുഞ്ഞൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ വൈറസ്

പോരാടുക പോരാടുക കോവിഡിനെതിരെ
മർത്യനെ കാർന്നു തിന്നും കൊറോണക്കെതിരെ
മനുഷ്യന്നു ഭീതിയുണർത്തീ ലോകമാകെ ആശങ്കയിലാക്കി
കൊടുങ്കാറ്റുപോലെ ലോകജനതയിലെങ്ങുമീ വൈറസ്
കണ്ണു കൊണ്ടു കാണാൻ കഴിയാത്ത കീടമെങ്കിലും
ഭീകരനാണീ ന്നു ലക മെങ്ങും ഓർക്കുക ലോകമേ കേരളമിത്
നിപ്പയെ ഓടിച്ച പാഠവുമുണ്ട് ഉറ്റു നോക്കുന്നു ലോകം കേരളത്തെ
എന്തുണ്ട് വിശേഷമീ രോഗവ്യാപനത്തിൽ
നാൾക്കുനാൾ രോഗികൾ കുറഞ്ഞു വരുന്നുണ്ട്
രോഗമുക്തി നേടുന്നതിലും മാറ്റമുണ്ട് ബ്രേക്ക് ചെയിൻ എന്ന കാമ്പയിനുമായി
കേരളജനതയിന്നൊറ്റക്കെട്ടാ സ്റ്റേ അറ്റ് ഹോം എന്ന ആപ്തവാക്യം
കുഞ്ഞുങ്ങൾക്ക് പോലും മനഃപാഠമാ പടപൊരുതി പടി കടത്താൻ
മുന്നിൽ നിന്നും പട നയിക്കാൻ ഡോക്ടർമാരുമുണ്ടിവിടെ
കരുതലിന്റെ മാലാഖ കരങ്ങൾ നീട്ടും നഴ്സുമാരുമുണ്ടിവിടെ
ചൂടും തണുപ്പും ഗൗനിച്ചിടാതെ റോഡിൽ കാവലാളാവും പോലീസുമുണ്ടിവിടെ
ആശങ്കയുണർത്തി വന്ന കൊറോണയെ അകലം പാലിക്കണം
അകന്നിരുന്നേ മതിയാകൂ എന്ന് സ്നേഹവാക്കുകളോതി
ചേർത്ത് പിടിക്കും ജനതയുമുണ്ട് റോ ട്ടി ലി റങ്ങാതെ കൂട്ടം കൂടാതെ വീട്ടിലിരിക്കും
യോദ്ധാക്കളുണ്ട് പൊരുതി ജയിക്കും നാം അതി ജീവിക്കും
കോവിടെന്ന മാരിയിൽ നിന്ന്.
 

മുഹമ്മദ്‌ ഷയാൻ
4 B ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - M U Abdul Latheef തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത