ചമ്പാട് വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഏത് മാറാരോഗത്തെയും
പ്രതിരോധിക്കാം ഏത് മാറാരോഗത്തെയും
പ്രതിരോധിക്കാം ഓരോ മാറാരോഗങ്ങളേയും നമ്മൾ മനുഷ്യർ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് ഓരോ മാറാരോഗങ്ങളും .'ഓരോ രോഗങ്ങൾക്ക് പിന്നിലും മനുഷ്യന്റെ ഏതെങ്കിലും തരത്തിലുള്ള കൈകളുണ്ടാകും. വൈദ്യശാസ്ത്രത്തിലും ദൈനംദിന ജീവിത ക്രമീകരണങ്ങളിലും, രോഗബാധയുo, വ്യാപനവും കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളായി ശുചിത്വ രീതികൾ ഉപയോഗിക്കുന്നു . പിന്നിട്ട വർഷം നാം ഒരു രോഗത്തെ നേരിട്ടു .പഴം തീനി വവ്വാലുകൾ വഴി മനുഷ്യനെ നശിപ്പിച്ച നിപ്പ വൈറസ്. ഈ വൈറസ് നിരവധി പേരെ കൊന്നൊടുക്കി. ലോകം ഈ വൈറസിനെ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്തു.പ്രതിരോധത്തിന് ഏറ്റവും നല്ല മാർഗ്ഗമാണ് വ്യായാമo. വ്യായമമുറകൾ പരിശീലിച്ചാൽ പകുതി രോഗങ്ങളെ അകറ്റാം. നമുക്കറിയാം ലോകം മുഴുവൻ ഇന്ന് ഒരു മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കയാണ് 'കോവിഡ് - 19' .ആളുകളെ കാർന്ന് തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടർന്നുകൊണ്ടിരിക്കയാണ്. ആ വൈറസാണ് കൊറോണ.ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്.ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായത്. മരുന്നില്ലാത്ത ഈ രോഗം നിയന്ത്രിക്കാൻ ലോകം പറയുന്ന മരുന്ന് ശുചിത്വം പാലിക്കുക എന്നതാണ്. ഒരോ വ്യക്തിയും തന്റെയും തന്റെ പരിസരവും തന്റെ ഉത്തരവാദിത്തമായി കണ്ടാൽ മാത്രമേ ഒരു പരിധി വരെ നമുക്ക് ഇത്തരത്തിലുള്ള സാംക്രമിക രോഗങ്ങളെ നമുക്ക് തടഞ്ഞു നിർത്താനാവൂ മനുഷ്യന്റെ ജീവിത ശൈലി തന്നെയാണ് ഒരു തരത്തിൽ നമ്മെ പല രോഗങ്ങളിലേക്കും തള്ളിവിടുന്നത്.പുറത്തിറങ്ങാൻ പറ്റാതെ ഓരോരുത്തരും ലോകം മുഴുവൻ വീടുകളിൽ ഒതുങ്ങുമ്പോൾ ഇത് നമുക്കൊരു പാഠമായിരിക്കണം കൊറോണയുടെ സമൂഹ വ്യാപനം തടയുന്നതിനായി ആരോഗ്യ പ്രവർത്തകരും പൊതുജനവും ഒറ്റക്കെട്ടായി മുഴുവൻ സമയവും കഠിന പ്രയത്നത്തിലാണ്. തീർച്ചയായും ലക്ഷ്യപ്രാപ്തി കൈവരിക്കാനാകുമെന്ന് പ്രത്യാശിക്കാം....
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- CHOKLI ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- CHOKLI ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- KANNUR ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം