ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

"തിരഞ്ഞു തിരഞ്ഞു മടുത്തു. ഒരു ആകാംക്ഷയുടെ പുറത്തു മാത്രല്ല, അത്യാവശ്യമായത് കൊണ്ട കൂടിയാണ്..... കേൾക്കുന്നുണ്ടോ വല്ലതും?" "ഞാൻ എന്താ ഹരി ചെയ്യാ???" ലൈബ്രെറിൻ ആൽബർട്ട് വായനക്കിടയിലും എനിക്ക് മറുപടി തന്നു. ഇയാളുടെ ആൽബർട്ട് എന്ന പേരിന്റെ കഥ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. "ഞാൻ ഇറങ്ങുന്നു." "ഈ അലമാര കൂടെ ഒന്ന് നോക്കടോ..." ആൽബർട്ട് പ്രലോഭിപ്പിച്ചു. അത് വേണോ എന്നോർത്ത് ഞാൻ അലമാര തുറന്നു തെരച്ചിൽ ആരംഭിച്ചു. ഓരോ പുസ്തകവും എന്നെ കബളിപ്പിച്ചു. ഒടുവിൽ എന്റെ കയ്യിൽ അത് തടഞ്ഞു... യുറേക്ക ഞാൻ ഉള്ളിൽ ഒച്ചയിട്ടു. തടിച്ച കനത്ത പുറംചട്ടയോടുകൂടിയ......" കിട്ടിട്ടോ.." ഞാൻ അയാളെ നോക്കി ചിരിച്ചു.

പ്രകൃതിയെ അടുത്തറിയാൻ... പ്രകൃതി ഇന്നലെ, ഇന്ന്, നാളെ..... ഒറ്റയിരിപ്പിനു വായിക്കാനുള്ള ത്വര എന്നിൽ നിറഞ്ഞുകിടന്നു. അല്പം പ്രയാസപ്പെട്ടെങ്കിലും അതിവേഗം വായനയുടെ ലഹരി എന്നെ കൈപിടിച്ചുയർത്തി. പ്രകൃതിയെ, അതിന്റെ മൂല്യത്തെ, അത് നിലനിർത്തേണ്ടതിന്റെ, പച്ചപ്പ്‌ കാത്തു സൂക്ഷിക്കേണ്ടതിന്റെ, ജൈവാജൈവ മാലിന്യങ്ങൾ പ്രകൃതിയെ മുറിവേല്പിക്കുന്നതിന്റെ അവസാനം ആഗോള താപനം.... മരമാണ് മറുപടി എന്നു അവസാനിപ്പിച്ച ആ പുസ്തകം എന്റെ ഉറക്കം കളഞ്ഞു. പക്ഷെ മനുഷ്യൻ ചെയ്‌ത വിനകൾ, അത് നമ്മെ തന്നെ ഭയപ്പെടുത്തുകയും കാർന്നുതിന്നുകയും ചെയ്യുന്നു. ചിന്തകൾക്ക് കടിഞ്ഞാണിടാൻ കഴിഞ്ഞില്ല. മുറ്റത്തെ ശേഖരേട്ടൻ വിളിക്കുന്നത് കേട്ടു. "എന്താ മാഷെ?.,, " "ഒരു തപാലുണ്ട്." ശേഖരേട്ടൻ നീട്ടിയ തപാൽ, നിയമനഉത്തരവായിരുന്നു. ഞാൻ തരിച്ചു പോയി. ഉല്ലാസ തിരകൾ ആരവമിട്ടു.

ജോലിയിൽ പ്രവേശിക്കുന്നതിനുള്ള കടലാസുകൾ ശെരിയാക്കുന്നതിനിടയിൽ മൂന്ന് ദിവസം പോയതറിഞ്ഞില്ല. രാവിലെ ചായയുമായി മുറ്റത്തിറങ്ങി. മതിൽ വീണ്ടും പിളർന്നിരിക്കുന്നു. പുളി വളർന്നപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല. "അമ്മേ... അമ്മേ... ആ ഷർട്ട് ഇങ്ങു എടുത്തേ... ഞാൻ പോയി അങ്ങാടീന്ന് ആളെ കൂട്ടിയിട്ടുവരാം. ഇനി ഇതിനെ വെട്ടാതിരുന്നാൽ ശെരിയാകില്ല. "

Drishya H
8- E ആർ. പി. എം. എച്ച്. എസ്.എസ് പനങ്ങാട്ടിരി .
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ