സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്
വിലാസം
നെല്ലിമൂട്

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-03-2010Scghs44013





ചരിത്രം

സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുന്‍പ് ഗ്രാമീണ മേഖലയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തില്‍ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടില്‍ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍. സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റര്‍ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോന്‍ കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിച്ചു. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂള്‍ ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കള്‍ സന്ന്യാസിനി സമൂഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനര്‍നാമകരണം ചെയ്തു. കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍. കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ പുരോഗതി സാധ്യമാക്കുക, സ്വഭാവ രൂപവല്‍ക്കരണം നല്‍കുക എന്നിവയായിരുന്നു വിദ്യാലയത്തിന്റെ ലക്ഷ്യം. കുട്ടികളില്‍ സത്യം, നീതി, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ സന്ന്യാസിനികള്‍ അതീവ ശ്രദ്ധപുലര്‍ത്തി.

ഇന്ന് L.K.G. മുതല്‍ പ്ലസ് ടു വരെ ഏകദേശം 4000 ത്തോളം കട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു.

സെന്റ് ക്രിസോസ്റ്റംസിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകള്‍

1951 - വരെ ശ്രീ. ചിത്രേദയം സ്ക്കൂള്‍ 1952 - MSC മാനേജ്മെന്റ് കലാലയം വാങ്ങുന്നു, പുനര്‍നാമകരണം - സെന്റ് ക്രിസോസ്റ്റംസ് ജി,എച്ച്, എസ്സ് 1964 - നഴ്സറി വിഭാഗം ആരംഭിച്ചു. 1966 - L.P വിഭാഗം ആരംഭിച്ചു. 1977 - രജത ജൂബിലി ആഘോഷം 1980 - S.S.L.C യ്ക്ക് സെന്റെര്‍ അനുവദിച്ചു. 1984 - S.S.L.C പരീക്ഷയില്‍ കുമാരി നിഷ. എല്‍. - ന് 8-ാം റാങ്ക് 1989 - S.S.L.C പരീക്ഷയില്‍ കുമാരി സന്ധ്യ. സി.വി. യ്ക്ക് 14-ാം റാങ്ക് 2001-02 - സുവര്‍ണ ജൂബിലി ആഘോഷം 2002 - S.S.L.C പരീക്ഷയില്‍ കുമാരി അനുജ. എസ് - ന് 3-ാം റാങ്ക് 2002 - HSS വിഭാഗം ആരംഭിച്ചു. 2004 - S.S.L.C പരീക്ഷയില്‍ കുമാരി പ്രഭാചന്ദ്രന് 5-ാം റാങ്ക് 2004-05 - NCERT പ്രതിനിധി സംഘം വിദ്യാലയം സന്ദര്‍ശിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി