സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
17:58, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 | color= 2 }} ലോകത്തെ ഇപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19
 ലോകത്തെ  ഇപ്പോൾ  ഭീതിയിലാഴ്ത്തിയ മഹാമാരിയാണ് കൊറോണ. ചൈനയിലെ വുഹാനിൽനിന്ന്

പടർന്നു പിടിച്ച ഈ രോഗം ഇപ്പോൾ നിരവധി രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇതിന് പ്രതിരോധമരുന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ നിരവധി ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുന്നു. ഇതിൽനിന്ന് രക്ഷനേടാൻ സാമൂഹികഅകലം,വ്യക്തിശുചിത്വം എന്നിവ പാലിക്കുക.ആവശ്യത്തിന് മാത്രം പുറത്തിറങ്ങുകയും മാസ്ക്ക് ധരിക്കുകയും ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുകയും ചെയ്യുക.കൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കാൻ ശ്രദ്ധിക്കുക.കൊറോണ ബാധിച്ച രോഗികളെ വളരെ ത്യാഗങ്ങൾ സഹിച്ച് ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകരുടേയും ലോക്ക്ഡൗൺ നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകുന്ന പോലീസുകാരുടേയും ആരോഗ്യത്തിനുവേണ്ടി ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

 ' നമ്മൾ ഒന്നാണ്,നമ്മളിതിനെ അതിജീവിക്കും'.
ദേവരാഗ്.കെ.വി
2 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം