എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് ചെറിയനാട്/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി
നിസ്സാരനാം കൃമികീടമായ കൊറോണ
ഭൂലോകത്തിന്മേൽ താണ്ഡവമാടുന്നു
കാട്ടുതീ പോൽ അത് നാലുപാടും
കത്തിപടരുന്നു ചുട്ടെരിക്കുന്നു
ലോകത്തിനു മുഴുവൻ വിപത്തായ്
അക്ഷീണനായ് അവൻ ഓടിനടക്കുന്നു
എല്ലാം തൻ കാൽ കീഴിലെന്ന്
അഹങ്കരിച്ച മാനവരിന്ന് നോക്കുകുത്തികൾ
വെല്ലുവാൻ ജയംകൊള്ളുവാൻ ആരുമില്ല ഒന്നുമില്ല
മനുജൻ തൻ അഹന്ത കൊടുമുടിയായ് പരിണമിച്ചകാലം
വന്നു കീഴ്‌പ്പെടുത്തി കൊറോണ തൻ മഹാമാരി
മദമത്സരങ്ങൾ വെടിഞ്ഞു മറഞ്ഞിരിക്കുന്നു മാനവൻ
സൗഹൃദങ്ങൾ, കൂട്ടുകെട്ടുകൾ എവിടെ
എല്ലാ ആർഭാടങ്ങളും ഉപേക്ഷിക്കുന്നു
ലോകം വിറയാർന്ന കൈകൾ കൂപ്പുന്നില്ല
ഹസ്തദാനത്തെ ഭയന്നിന്നു ജീവിപ്പു
ഏവരേം കളിപ്പാവകളാക്കി വായ്പൊത്തിചിരിക്കുന്നവൻ
ആര്? പ്രേതമോ, ഭൂതമോ, പിശാചോ!
ഇന്ന്,
"മാനുഷ്യരെല്ലാരും ഒന്നുപോലെ
കള്ളവുമില്ല, ചതിയുമില്ല
എള്ളോളമില്ല പൊളിവചനം"
അക്ഷയ
|
VII B എസ് എൻ ട്രസ്ററ് ഹയർ സെക്കന്ററി സ്കൂൾ ചെങ്ങന്നൂർ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ