എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് ചെറിയനാട്/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


നിസ്സാരനാം കൃമികീടമായ കൊറോണ
ഭൂലോകത്തിന്മേൽ താണ്ഡവമാടുന്നു
കാട്ടുതീ പോൽ അത് നാലുപാടും
കത്തിപടരുന്നു ചുട്ടെരിക്കുന്നു

ലോകത്തിനു മുഴുവൻ വിപത്തായ്
അക്ഷീണനായ് അവൻ ഓടിനടക്കുന്നു
എല്ലാം തൻ കാൽ കീഴിലെന്ന്
അഹങ്കരിച്ച മാനവരിന്ന് നോക്കുകുത്തികൾ

വെല്ലുവാൻ ജയംകൊള്ളുവാൻ ആരുമില്ല ഒന്നുമില്ല
മനുജൻ തൻ അഹന്ത കൊടുമുടിയായ് പരിണമിച്ചകാലം
വന്നു കീഴ്‌പ്പെടുത്തി കൊറോണ തൻ മഹാമാരി
മദമത്സരങ്ങൾ വെടിഞ്ഞു മറഞ്ഞിരിക്കുന്നു മാനവൻ

സൗഹൃദങ്ങൾ, കൂട്ടുകെട്ടുകൾ എവിടെ
എല്ലാ ആർഭാടങ്ങളും ഉപേക്ഷിക്കുന്നു
ലോകം വിറയാർന്ന കൈകൾ കൂപ്പുന്നില്ല
ഹസ്തദാനത്തെ ഭയന്നിന്നു ജീവിപ്പു

ഏവരേം കളിപ്പാവകളാക്കി വായ്പൊത്തിചിരിക്കുന്നവൻ
ആര്? പ്രേതമോ, ഭൂതമോ, പിശാചോ!

ഇന്ന്,
"മാനുഷ്യരെല്ലാരും ഒന്നുപോലെ
കള്ളവുമില്ല, ചതിയുമില്ല
എള്ളോളമില്ല പൊളിവചനം"

 

അക്ഷയ
VII B എസ് എൻ ട്രസ്ററ് ഹയർ സെക്കന്ററി സ്കൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത