സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ സംരക്ഷിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയെ സംരക്ഷിക്കുക

പ്രകൃതി അമ്മയാണ് പരിസ്ഥിതിക്കുദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷ- ണത്തിന്റെ പ്രധാന്യ- ത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്നസങ്കൽപ്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ. ഭൂമിയിലെചൂടിന്റെ വർദ്ധന, കാലാവസ്ഥയിൽഉണ്ടാ-വുന്ന മാറ്റങ്ങൾ, ഉപയോ-ഗശൂന്യമായ മരുഭൂമികളുടെവർദ്ധന, ശുദ്ധജല-ക്ഷാമം, തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്‌.വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം.ഇന്ത്യയിൽ വനപ്രദേശത്തിന്റെ വിസ്ത്രുതി കുറഞ്ഞ് വരി -കയാണ് വനനശീകരണത്തെതടയുകയും മര-ങ്ങൾ വച്ചുപിടിപ്പിക്കുകവഴി മാത്രമേ ഈ ദുസ്‌ഥിതി തടയാൻ കഴിയൂ. ജലമലിനീകരണo, ഖരമാലിന്യത്തിന്റെ നിർമാർജന പ്രശ്നങ്ങൾ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, അതിവൃഷ്ടി,വരൾച്ച, പുഴമണ്ണ് ഖനനo, വ്യവസാ- യവൽക്കരണംമൂലമുണ്ടാകുന്നഅന്തരീക്ഷ മലിനീ- കരണo ,വർണ്ണമഴ, ഭൂമി കുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂ-ലമായി ബാധിക്കുന്നു. മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിച്ചു നമുക്ക് പരിസ്ഥിതിയെ സുസ്ഥിരമാക്കാം.


ജയ്‌ഹിന്ദ്‌

നയന എം നായർ
10 C സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം