സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതി : ജീവന്റെ നിലനിൽപ്പിന്

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി : ജീവന്റെ നിലനിൽപ്പിന്
ജീവന്റെ ഉത്ഭവവും ജീവജാലങ്ങളുടെ തുടിപ്പും പ്രകൃതിയിൽ നിന്ന് തന്നെ. ആ പ്രകൃതിയെ നമ്മൾ പരിസ്ഥിതി എന്നും വിളിക്കുന്നു. ഭൂമിയിൽ വസിക്കുന്ന എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയിൽ ഉൾപെടുന്നു. അത് കരയിൽ ആയാലും വെള്ളത്തിൽ ആയാലും. വായു, പ്രകാശം, മരങ്ങൾ, മൃഗങ്ങൾ മുതലായവയും പരിസ്ഥിതിയിൽ ഉൾപെടുന്നു. ജീവന്റെ ഉത്ഭവം സാധ്യമായ ഒരേയൊരു ഗ്രഹം ഭൂമിയാണെന്ന് കണക്കാക്കപ്പെടുന്നു. പരിസ്ഥിതി എന്നാൽ ജീവനെ പുതഞ്ഞു വെക്കുന്ന ഒരു പുതപ്പാണ്. ആ ജീവനാണ് നാം ഓരോരുത്തരും.

പരിസ്ഥിതിയെ നാം ഓരോരുത്തർക്കും എളുപ്പത്തിൽ വിലയിരുത്താൻ സാധിക്കുന്നതല്ല. എന്നാൽ അതിന്റെ പ്രാധാന്യം മനസിലാക്കി ജീവിച്ചാൽ അതിനെ സംരക്ഷിക്കാനും നമുക്ക് സാധിക്കും. പരിസ്ഥിതിയുടെ നിലനിൽപ്പിനും, ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. മറ്റു ജീവജാലങ്ങളെയും അത് ബാധിക്കുന്നുണ്ട്. പരിസ്ഥിതി നമുക്ക് പലവിധ സഹായങ്ങളും ചെയ്തുതരുന്നു. എന്നാൽ നാം തിരിച്ചു ഒന്നും തന്നെ ചെയ്യുന്നില്ല.

പുതു തലമുറ പരിസ്ഥിതിയെ നശിപ്പിക്കുന്നു. കാട് വെട്ടിതെളിച്ചു ജീവജാലങ്ങളെ എല്ലാം തുരത്തി ഓടിക്കുന്ന പ്രകൃതക്കാരനാണു മനുഷ്യൻ. എന്നാൽ ചിലരെങ്കിലും ഇതിന്റെ പ്രാധാന്യം മനസിലാക്കുന്നു എന്നത് സത്യം. പക്ഷെ പ്രകൃതിക്കു വേണ്ടത് എല്ലാവരുടെയും സഹായമാണ്. നമ്മെ ജനിപ്പിച്ച പ്രകൃതിയോട് നമുക്ക് ഒട്ടേറെ കടമകൾ ഉണ്ട്.

പരിസ്ഥിതിയെ സംരക്ഷിച്ചു അവയിൽ ആശ്രയിച്ചു വേണം നാം ജീവിക്കാൻ. അവ നശിപ്പിക്കാതെ അതിന്റെ പ്രാധാന്യം മനസിലാക്കി അത് മറ്റുള്ളവർക്കുകൂടെ പകർന്നുകൊടുക്കണം. അപ്പോഴാണ് നാം പരിസ്ഥിതിയുടെ ഒരു ഭാഗമാകുന്നത്.

രഹന ജോച്ചൻ
10 C സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം