സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/ജാഗ്രത തന്നെ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത തന്നെ പ്രതിരോധം

ഇത്തവണ കേരള ത്തെ മാത്രമല്ല,ലോകത്തെ തന്നെ വിഴുങ്ങാനും കാൽക്കീഴിലാക്കാനും ശക്തിയുള്ള മഹാമാരിയുടെ പിടിയിലാണ് Iനമ്മൾ. ജീവനുതന്നെ ഭീഷണി മുഴക്കുന്ന ,ഒളിഞ്ഞിരിക്കുന്ന ശത്രു ,കോവിഡ് 19. ഇത് കോവിഡ് കാലം. മൂന്നാം ലോക യുദ്ധമെന്ന് പലരും പേരിട്ട വിപത്തിന്റെ കാലം. എന്നാൽ, തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്ടമായ ചില നിമിഷങ്ങൾ തിരിച്ചുപിടിക്കുന്ന സാഹചര്യം കൂടിയാണിത്.കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും ചെലവഴിക്കാൻ ലഭിക്കുന്ന നിമിഷങ്ങളായും നമുക്കിതിനെ കാണാം. ഉത്തരവാദിത്തങ്ങളും ജോലികളും പങ്കുവച്ചു   കുടുംബത്തിന്റെ ദൃഢതയും ഐക്യവും ഉറപ്പാക്കേണ്ടതും നമ്മുടെ കടമയാണ്.
         ചൈനയിലെ  വുഹാനിൽ പൊട്ടി പുറപ്പെട്ട ഒരു മഹാമാരിയാണ്‌ 'കൊറോണ'എന്ന വൈറസ് കുടുംബത്തിൽ പെട്ട 'കോവിഡ്  19'.ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണാൻ സാധിക്കും. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടായേക്കാം. തുമ്മൽ, ചുമ, മൂക്കൊലിപ്പ്‌,ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാവും.ലക്ഷണം അൽപം കൂടി മൂർച്ഛിച്ച് ന്യൂമോണിയ ആയി മാറും. അത് ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. മൂന്നാമത്തെ ഘട്ടമാണ് ഏറ്റവും അപകടകരമായ ലക്ഷണം. ഇവരുടെ ശ്വാസകോശത്തിന്റെ എല്ലാ ഭാഗത്തും നീർവീക്കം ഉണ്ടാവുക യും വെന്റിലേറ്റർ ആവശ്യമായി വരികയും ചെയ്യും.
       കൊറോണ വൈറസുകളെ തുരത്താൻ ബാഹ്യമായ മുൻകരുതലുകൾക്കൊപ്പം ആന്തരികമായ മുൻകരുതലുകളും ആവശ്യമാണ്.എന്നാൽ, ബാഹ്യമായ മുൻകരുതലുകൾ മാത്രമേ നമ്മളിൽ മിക്കവരും സ്വീകരിക്കുന്നുള്ളൂ.അതായത് ,മാസ്ക് ധരിക്കുക,കൈകൾ സാനിറ്റൈസ് ചെയ്യുക തുടങ്ങിയവ.ഇവയൊക്കെ വൈറസുകളെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ തടയാൻ സഹായിക്കും എന്നല്ലാതെ ഉള്ളിലെ ത്തിയ വൈറസിനെതിരെ ഒന്നും ചെയ്യുന്നില്ല. അവിടെയാണ് ആന്തരികമായ മുൻകരുതലിന്റെ പ്രസക്തി. കൊറോണ എന്നല്ല മറ്റേതൊരു രോഗാണുക്കളും ശരീരത്തിൽ പ്രവേശിച്ചാൽ രോഗപ്രതിരോധ ശേഷിയെ തോൽപ്പിച്ചാലെ സാധ്യമാവൂ.രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കൂടുതൽ രോഗികളും. അങ്ങനെയെങ്കിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കലാണ് നമുക്ക് ചെയ്യാൻ കഴിയുന്ന വലിയ കാര്യം. ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധം.
എടുക്കേണ്ട മുൻകരുതലുകൾ
ഈ രോഗത്തിന് നിലവിൽ പ്രതിരോധ കുത്തിവെപ്പോ മരുന്നോ കണ്ടെത്തി യിട്ടില്ല.

  • രോഗി തുമ്മുമ്പോഴോ ചുമയ്‌ക്കുമ്പോഴോ തൂവാല കൊണ്ട് മുഖം പൊത്തിപ്പിടിക്കുക
  • കൈകൾ 20 second സോപ്പുപയോഗിച്ച് കഴുകുക.
  • കൈകൾ കഴുകാതെ കണ്ണിലോ മൂക്കിലോ വായിലോ തൊടരുത്.
  • ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക
  • വ്യക്തി ശുചിത്വം പാലിക്കുക
  • പൊതു സ്ഥലങ്ങളിൽ തുപ്പരുത്
  • ഉപയോഗിച്ച ടിഷ്യൂ പേപ്പർ, കർച്ചീഫ് എന്നിവ അലസമായി വലിച്ചെറിയരുത്
  • അസ്വസ്ഥതകളോ രോഗലക്ഷണങ്ങളോ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക
  *രോഗലക്ഷണങ്ങളുള്ളവരുമായി അടുത്ത്‌ ഇടപഴകാതിരിക്കുക
ഇപ്പോൾ യൂറോപ്പിൽ ആരാധനാലയങ്ങൾ ആതുരാലയങ്ങളായിരിക്കുന്നു.ആതുരരെ സേവിക്കുന്നതിനുമുപരി ആരാധനയില്ലെന്ന് നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.മനുഷ്യൻ തന്റെ എല്ലാ വേഗതയും കുറച്ചിരിക്കുന്നു. ആത്മനിഷ്ഠമായ മൗനങ്ങളിലേക്ക് നമ്മൾ പിൻവാങ്ങിയിരിക്കുന്നു.അയൽക്കാരന്റെ സുഖത്തെ സ്വന്തം സുഖമായി കണ്ടു തുടങ്ങിയിരിക്കുന്നു. അതെ,ഒരു പുതിയ കാലപിറവിയിലേക്കാണ് നമ്മൾ കണ്ണു തുറക്കാൻ പോവുന്ന ത്.അകലം പാലിച്ചാൽ ഏറ്റവും അടുപ്പമുള്ള വരെ അരുമയോടെ കെട്ടിപ്പിടിക്കുന്ന ആ കാലം... പ്രകൃതിയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ആ കാലം....ഹൃദയശുദ്ധിയോടെ നാം പ്രാർഥിക്കാൻ പോവുന്ന കാലം...തന്റെ സുഖം അപരന്റെ സുഖമായി മാറണമെന്ന് ഉറച്ചാഗ്രഹിക്കുന്ന ഒരു  പുതുയുഗപ്പിറവി....ജാഗ്രതയോടെ ധ്യാനപൂർവ്വം നമ്മെ ജീവിക്കാൻ പഠിപ്പിക്കുന്ന ആ പുതുയുഗപ്പിറവിയെ നിറഞ്ഞ നന്ദിയോടെ നമുക്ക്‌ വരവേൽക്കാം............

സന സുമയ്യ
9 C സെന്റ്‌ മേരീസ് ഹൈസ്കൂൾ കൂടത്തായി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം