നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഒരു സമൂഹജീവി എന്ന നിലയിൽ ഓരോ വ്യക്തിയുടെയും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ശുചിത്വം എന്നത് . ഒരു നല്ല മനുഷ്യനായി ജീവിക്കുക എന്നത് നമ്മുടെ ചുറ്റുപാടിനെയും മറ്റുള്ളവരുമായുള്ള ഇടപെടലിനെയും അടിസ്ഥാനമാക്കിയാണ് .മാനസികവും സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകളും വ്യക്തി ശുചിത്വത്തിൽ പ്രാധാന്യം അർഹിക്കുന്നു

           വ്യക്തി ശുചിത്വം നമ്മൾ ആർജ്ജിച്ചെടുക്കുന്നത് നമ്മുടെ സമൂഹത്തിൽ നിന്നും വീടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമാണ്.ഒരു മനുഷ്യനെ സമൂഹത്തിനുതകുന്ന വനാക്കി തീർക്കുക എന്നതാണ് വ്യക്തിത്വം കൊണ്ട് ഉദ്ദേശിക്കുന്നത്.വീടുകളിൽ നിന്നാണ് നമ്മുടെ വ്യക്തിത്വത്തിൻ്റെ ഉത്ഭവം. നമ്മുടെ അച്ഛനമ്മമാർ പകർന്നു തരുന്ന അച്ചടക്കവും സംസ്കാരവുമായ നമ്മുടെ വ്യക്തിത്വത്തിൻ്റെ ആദ്യ പാഠം .പ്രഭാതകൃത്യങ്ങൾ ചെയ്യുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, മുതിർന്നവരെ ബഹുമാനിക്കുക, ഭക്ഷണത്തെ ബഹുമാനിക്കുക എന്നിവ വ്യക്തിത്വത്തിൻ്റെ ഭാഗമാണ്. വ്യക്തി ശുചിത്വവും തനതായ വ്യക്തിത്വവും കൈമാറി പോകുന്നത് നമ്മുടെ സംസ്കാരമാണ്

             നമ്മുടെ വ്യക്തിത്വം പടുത്തുയർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ് വിദ്യാലയം. മാതാവും പിതാവും ഗുരുക്കൻമാരും ദൈവതുല്ല്യരാണ്. നല്ല വ്യക്തികളാണ് നല്ല രാഷ്ട്രത്തിൻ്റെ അടിസ്ഥാന ഘടകം     വ്യക്തിത്വം ഇല്ലാതായാൽ നമ്മുടെ സമൂഹവും കുടുംബവും, എല്ലാത്തിനുമുപരി നമ്മുടെ രാഷ്ടത്തിൻ്റെ നിലനിൽപ്പിനെ തന്നെ അത് സാരമായി ബാധിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ  രോഗങ്ങൾ ഏറിവരികയാണ്.         ശുചിത്വം വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഒരു നല്ല വ്യക്തിത്വത്തിനുടമയാവണമെങ്കിൽ വ്യക്തി ശുചിത്വം അത്യാവശ്യമാണ്. ശുചിത്വം ഇല്ലായ്മ പല അസുഖങ്ങളും വരുത്തിവയ്ക്കുകയും സമൂഹത്തിലുപരി ഒരു രാഷ്ട്രത്തെ തന്നെ അത് വളരെ അധികം ബാധിക്കുകയും ചെയ്യുംബാധിക്കുകയും ചെയ്യുന്നു.  ആരോഗ്യപരമായ ഒരു തലമുറയ്ക്ക് ശുചിത്വo അനിവാര്യമാണ്. വ്യക്തി  ശുചിത്വത്തിൽ നിന്നാണ് പരിസരശുചിത്വവും ഉടലെടുക്കുന്നത്. വ്യക്തിയാണ് സമൂഹത്തിന്റെ അടിസ്ഥാന ഘടകം. പരിസരങ്ങളിൽ ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക, മാലിന്യങ്ങൾ തനതായ രീതിയിൽ സംസ്കരിക്കാതിരിക്കുക എന്നതൊക്കെ പരിസരമലിനീകരണങ്ങളും അസുഖവും വരുത്തി വയ്ക്കുന്നു. ഈ മാലിന്യങ്ങൾ പലവിധ അസുഖക്കാരണക്കാരായ ബാക്ടീരിയകൾ ഉണ്ടാക്കുന്നതിന്  കാരണമാകുന്നു. തന്മൂലo ഒരു ആരോഗ്യകരമല്ലാത്ത അവസ്ഥ സാജാതമാകുന്നു.   പല ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു. നദികളും പുഴകളും മലിനമാകുന്നു.     സമൂഹജീവി എന്ന നിലയിൽ വ്യക്തി ശുചിത്വത്തിന്  നാം വളരെയേറെ പ്രാധാന്യം കൽപ്പിക്കേണ്ടിയിരിക്കുന്നു. ആരോഗ്യ സമ്പന്നമായഒരു തലമുറയ്ക്ക് വേണ്ടി നമ്മൾ എല്ലാവരും ശ്രമിക്കേണ്ടതാണ്. ശുചിത്വത്തിന് പ്രാധാന്യം നാം എല്ലാമേഖലയിലും നൽകേണ്ടതാണ്. വിദ്യാലയങ്ങളിലും സമൂഹത്തിലും അതിനുതകുന്ന പ്രവർത്തനങ്ങൾ ഗവൺമെന്റ് നടത്തേണ്ടതാണ്. വിദ്യ അഭ്യസിക്കുക എന്നതിലുപരി നല്ലഒരു വ്യക്തിയെയും സമൂഹത്തിന് ലഭിക്കുന്നവിധത്തിലാവട്ടെ നമ്മുടെവിദ്യാഭ്യാസം.നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന മഹാമാരിയായ കെറോണ എന്നവൈറസ് രോഗത്തിന് ശുചിത്വവുമായി ഏറെ പ്രാധാന്യം ഉണ്ട്.           

                      കെറോണയെ നേരിടാനുള്ള പോം വഴിയാണ് ശുചിത്വം പാലിക്കുക എന്നത് സാമൂഹിക അകലം പാലിക്കുക, കൈകൾ സോപ്പു പമോഗിച്ചോ, സാനിറ്റൈസർ ഉപയോഗിച്ചോ ഇടയക്കിടയ്ക്ക് കഴുകുക.തുമ്മുമ്പോൾ തൂവാല ഉപയോഗിക്കുക. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. പതിരോധ ശേഷി വർദ്ധിക്കാൻ ആവശ്യമായ ഭക്ഷണങ്ങൾ കഴിക്കുക .നമ്മുടെ ആരോഗ്യ പ്രവർത്തകരും ഗവൺമെന്റും പറയുന്നതനുസരിച്ച്‌ പ്രവർത്തിക്കുക. അതിലൂടെ നമ്മുക്ക് കൊറോണ എന്ന കോവിഡ് 19 എന്ന വൈറസിൽ നിന്നും രക്ഷനേടാൻ കഴിയും.                                 'സ്റ്റേ അറ്റ് ഹോം '.      'ബ്രേക്ക് ദ ചെയിൻ '  നാളെയുടെ തലമുറയായ നമ്മുടെ  കുരുന്നുകൾ നല്ല വ്യക്തി ശുചിത്വം പാലിക്കുന്നവരാകട്ടെ നാം ഈ സാഹചര്യവും മറികടക്കും.           
                                   നമ്മുടെ ശൈലജ ടീച്ചർ പറഞ്ഞതുപോലെ നാം ഈ സാഹചര്യം മറികടക്കും.
ആദിഷ് .എസ്
6 A നമ്പ്രത്ത് കര യു പി സ്കൂൾ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം