ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭൂമിയിലെ മാലാഖമാർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയിലെ മാലാഖമാർ

ഭൂമിയിൽ നൽ വെളിച്ചം പരത്താനായി ഇതാ
ദൈവത്തിൻ വരദാനങ്ങളാകും മാലാഖമാർ.
അമ്മയായി സഹോദരിയായി നൽമകളായി
നമ്മളെ ശുശ്രുഷിക്കും പുണ്യരാം മാലാഖമാർ.
എല്ലാരെംഒരുപോലെ പരിപാലനം ചെയ്യും
സ്നേഹിക്കും ശുശ്രുഷിക്കും ഈ നല്ല മാലാഖമാർ.
സ്വജീവനെ വിലയേറിയതായി എണ്ണാതെ താൻ
ഡ്യുട്ടികൾ കൃത്യമായി നിർവഹിക്കും മാലാഖമാർ.
കരയുന്നവർക്കൊരു തണലായി ഔഷധമായി
ജലമായി ഭക്ഷണമായി വരുന്നു മാലാഖമാർ.
നിപ്പയോ കൊറോണയോ എന്തു തന്നെ വന്നാലും
നമ്മളോടൊപ്പമുണ്ടീ സ്നേഹമാം മാലാഖമാർ.
മറക്കില്ലൊരു നാളിലും നിങ്ങളെ ഞങ്ങൾ
ഹൃദയത്തിൽ സൂക്ഷിക്കും ഈ നല്ല കരുണയെ

ശ്രേയാ കുര്യൻ
7 B ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത