സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വം ഉള്ളവരായിരിക്കു സുരക്ഷിതരായിരിക്കു

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം ഉള്ളവരായിരിക്കു സുരക്ഷിതരായിരിക്കു

 നമ്മുടെ ആരോഗ്യം നാടിന്റെ ആരോഗ്യം
 നാടിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ
 നാം ഓരോരുത്തരും ശ്രമിക്കേണം
വ്യക്തിശുചിത്വം പാലിക്കേണം
 രണ്ടുനേരം കുളിക്കേണം
 പല്ല് നിത്യം തേച്ചിടേണം
 നഖങ്ങൾ വളരുമ്പോൾ വെട്ടിടേണം.
 മുടി വൃത്തിയായി സൂക്ഷിക്കേണം
വൃത്തിയുള്ള വസ്ത്രം ധരിക്കേണം.
 ഭക്ഷണത്തിനു മുമ്പും പിമ്പും
 കൈയും വായും കഴുകിടേണം.
 പകർച്ചവ്യാധികൾ പകരാതിരിക്കാൻ
വ്യക്തി ശുചിത്വം മാത്രം പോരാ
 പരിസരശുചിത്വവും പാലിക്കേണം
 വീടു നിത്യം തൂത്ത് ഇടണം
 മാറാലകൾ നീക്കിടേണം
 ചപ്പുചവറുകൾ വലിച്ചെറിയാതെ
 ശരിയായി സംസ്കരിക്കേണം.
 അവിടവിടെ തുപ്പി പരിസരം
 വൃത്തികേടാക്കിടരുത്.
 കിണർ, കുളം, പുഴ ഇവയെല്ലാം
 ശുചിയായി സൂക്ഷിച്ചിടേണം.
 വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചാൽ
രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും
 

കെവിൻ സുമൻ
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത