ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/ഓർക്കുക

11:42, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർക്കുക

നൊന്ത് പെറ്റ മാതാവിനെ
തെരുവിലെറിയുന്നു......
ജീവ വായു തന്ന വൃക്ഷങ്ങളെ
യന്ത്രപ്പല്ലുകളാൽ കീറി മുറിക്കുന്നു......
അന്നം തന്ന പാടങ്ങളെ
മണ്ണിട്ട് മായ്ക്കുന്നു.....
വെള്ളം തന്ന പുഴകളെ
മാലിന്യം തീറ്റിക്കുന്നു......
അവരോർക്കുന്നില്ല
അവരും നാളെ
തെരുവിലലയേണ്ടി വരുമെന്ന്....
നാളെയവർക്ക് ശ്വാസം മുട്ടുമെന്ന്....
വിഷം തിന്ന് രോഗങ്ങൾ
ക്ഷണിക്കാതെ വരുമെന്ന്....
ഒരു തുള്ളി വെള്ളമില്ലാതെ
പിടഞ്ഞ് മരിക്കേണ്ടി വരുമെന്ന്......
ഓർക്കുക ജീവിതം നശ്വരമാണ്
കാത്ത് വെക്കുക നല്ല നാളേക്ക് വേണ്ടി.

നസീഹ എസ് എം
10 A ജി എച് എസ് എസ് പന്നൂർ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത