ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിൻെറ നാളുകൾ

കാലം നീങ്ങവേ നാളും നീങ്ങി
ദുരിതത്തിൻ പേമാരി വർഷിച്ചാണ്ടു
തികയാൻ നിൽക്കാതെ മനുഷ്യ
മനസ്സിനെ തീജ്വാലയിലാക്കി
ചിന്തകൾക്ക് ഒരു മീറ്ററകലം നൽകിയും
മനുഷ്യരാശിയെ പിച്ചി ചീന്താൻ
അരങ്ങിലെത്തി കൊറോണ രക്ഷസൻ
എനിക്കിന്ന് കൂട്ടുകാരോടൊത്ത്
കളിച്ചൂട, കൂട്ടുകാരോടൊപ്പം നടന്നൂട
സർവ്വവും ഒരു മീറ്റർ അകലത്തിൽ
നാടിനെ നിന്നു വിറപ്പിച്ച കൊടും
രാക്ഷസാ ഞങ്ങൾ ദൈവത്തിൻെറ
സ്വന്തം മക്കൾ കേരളീയർ
നിന്നെ പൂട്ടാൻ ഞങ്ങളും
പടവാളേന്തി ഇറങ്ങിക്കഴിഞ്ഞു.
കൈകൾ കൂട്ടിയുരച്ചു കഴുകിയും
തെരുവിൻ മക്കളെ പുന:പാർപ്പിച്ചും
ആയിരമായിര മാലാഖകൈകളിൽ
പടവാൾ നൽകിയും ഞങ്ങൾ
നിന്നെ തുരത്തീടും

ഷെരീഫ
6 സി ജി.എച്ച്.എസ്സ്.എസ്സ്.ആഴ്ചവട്ടം
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത