എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ സംഭവാമി യുഗേ യുഗേ

Schoolwiki സംരംഭത്തിൽ നിന്ന്
സംഭവാമി യുഗേ യുഗേ

കൊറോണ എന്നാൽ പാരിനു മുഴുവൻ
      ആധി പടർത്തും വ്യാധി
മനുഷ്യ കുലത്തിന്
അറുതി വരുത്താൻ
     ഈശ്വരനേകിയ വ്യാധി
ഭൂതം പോലെ ഗ്രസിച്ചീടുന്നു
      മനുഷ്യ കുലത്തെ മുഴുവൻ
ലോകം മുഴുവൻ വരുതിയിലാക്കി
 കുതിച്ചു പാഞ്ഞ കുതിരകളേ
    മുട്ടുമടക്കി നിങ്ങൾ നിങ്ങടെ ജീവനതായി കരയുമ്പോൾ
   ഒന്നേ ഓർക്കുക വെറുമൊരു കൃമിയാം വൈറസു പോലും
. നമ്മെ വെന്നിന്നു മുന്നോട്ട്
 ഒന്നേ മാർഗ്ഗം ഒന്നേ ലക്ഷ്യം
 നാം ഒന്നായ്ത്തന്നെ കഴിഞ്ഞീടിൽ
  പ്രതിരോധിക്കാം കൊറോണയെ
ഈ കോവിഡ് എന്നൊരു ഭീകരനെ
യുഗങ്ങളായി മുഴങ്ങും മന്ത്രം
  പ്രതിധ്വനിക്കുന്നെൻ ഹൃത്തിൽ
"പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധർമ്മസംസ്ഥാപനാർത്ഥായ
    സംഭവാമി യുഗേ യുഗേ "

ഭാഗ്യ കൃഷ്ണൻ
8 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത