കൊറോണ എന്നാൽ പാരിനു മുഴുവൻ
ആധി പടർത്തും വ്യാധി
മനുഷ്യ കുലത്തിന്
അറുതി വരുത്താൻ
ഈശ്വരനേകിയ വ്യാധി
ഭൂതം പോലെ ഗ്രസിച്ചീടുന്നു
മനുഷ്യ കുലത്തെ മുഴുവൻ
ലോകം മുഴുവൻ വരുതിയിലാക്കി
കുതിച്ചു പാഞ്ഞ കുതിരകളേ
മുട്ടുമടക്കി നിങ്ങൾ നിങ്ങടെ ജീവനതായി കരയുമ്പോൾ
ഒന്നേ ഓർക്കുക വെറുമൊരു കൃമിയാം വൈറസു പോലും
. നമ്മെ വെന്നിന്നു മുന്നോട്ട്
ഒന്നേ മാർഗ്ഗം ഒന്നേ ലക്ഷ്യം
നാം ഒന്നായ്ത്തന്നെ കഴിഞ്ഞീടിൽ
പ്രതിരോധിക്കാം കൊറോണയെ
ഈ കോവിഡ് എന്നൊരു ഭീകരനെ
യുഗങ്ങളായി മുഴങ്ങും മന്ത്രം
പ്രതിധ്വനിക്കുന്നെൻ ഹൃത്തിൽ
"പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധർമ്മസംസ്ഥാപനാർത്ഥായ
സംഭവാമി യുഗേ യുഗേ "